ഇഹലോകവാസാനന്തരം ,പരലോകത്തേക്കു ഗമിക്കുന്ന മനുഷ്യന് , പോകുവാൻ രണ്ടു മാർഗ്ഗങ്ങളാണ് ഉള്ളത് . ആദ്യത്തേത് ദേവയാനമാർഗ്ഗവും , രണ്ടാമത്തേത് പിത്രുയാനമാർഗ്ഗവും .ഇതിൽ ദേവയാനമാർഗ്ഗം ധവളവും ,ദീപ്തിമയവും ആണ് . മറിച്ച് പിതൃയാനമാർഗ്ഗം , കറുത്തതും ,ഘോരാന്ധകാരമയവുമാണ് . ഇതിനെയാണ് ഭഗവത് ഗീതയിൽ ഇങ്ങനെ വർണിച്ചിരിക്കുന്നത് :- ശുക്ലകൃഷ്ണേ ഗതേ ഹ്യേതേ ജഗതഃ ശശ്വതേ മതേ എകര്യാ യാന്യനാവൃത്തിമന്യയാഽഽ വർത്തതേ പുനഃ ദേവയാനമാർഗ്ഗം ആവർത്തനമില്ലാത്ത മുക്തിമാർഗ്ഗമാണ് .എന്നാൽ പിതൃയാനമാർഗ്ഗം പുനരാവത്തിക്കുന്നതാണ് . മേൽപ്പറഞ്ഞ മുക്തിദായകമായ ദേവയാനമാർഗ്ഗത്തിനാണ് അർച്ചിരാദിമാർഗ്ഗം എന്ന് പറയുന്നത് . പ്രകാശകാരകനായ അഗ്നിയേയാണ് 'അർച്ചി' എന്ന് വിളിക്കുന്നത് . അർച്ചിരിഹഃ സിതഃ പക്ഷ ഉത്തരായണ വത്സരൗ മരുദ്രവീന്ദവോ വിദ്യുദ്വരുണേന്ദ്ര ചതുർമുഖാഃ ഏതേ ദ്വാദശ ധീരാണാം രഥാമാതി വാഹികാഃ വൈകുണ്ഠ പ്രാഹകാ വിദ്യുദ്വരുണാദേസ്ത്വനുഗ്രഹാഃ മുക്തരായ ബ്രഹ്മജ്ഞാനികൾ ,അർച്ചിരാദിമാർഗ്ഗത്തിലൂടെ വൈകുണ്ഠത്തിലെത്തുന്നു . ഭൂലോകത്തുനിന്ന് അവിടേക്കുള്ള മാർഗ്ഗമദ്ധ്യേ അഗ്നിലോകം , അഹലോകം ,ശുക്ലപക്ഷലോകം ,ഉത്തരായണലോകം,സംവത്സരലോകം,വായു...