അദ്വേഷ്ടാ സർവ്വഭൂതാനാം മൈത്രഃ കരുണ ഏവ ച    നിർമ്മമോ നിരഹങ്കാരഃ സമദുഃഖ സുഖഃ ക്ഷമീ    സന്തുഷ്ടഃ സതതം യോഗീ യതാത്മാ ദൃഢനിശ്ചയഃ    മയ്യർപ്പിത മനോബുദ്ധിര്യോ മദ്ഭക്തഃ സ മേ പ്രിയഃ   ശ്രീമദ് ഭഗവത് ഗീത :- 12/ 13    ഒരു പ്രാണിയേയും വിദ്വേഷിക്കാതെയും , എല്ലാവരോടും സ്നേഹവും ദയയും കാണിച്ച് , ഒന്നിലും എന്റേതെന്ന സ്വാർത്ഥ ബുദ്ധിയില്ലാതെയും , അഹങ്കാരം കൈവിട്ടും , സുഖ ദുഖങ്ങളെ ഒരുപോലെ ഗണിച്ചും ,ക്ഷമയെ പുലർ ത്തിയും,സദാ സന്തുഷ്ടിയും സമചിത്തതയും വഹിച്ചും ,ആത്മസംയമനം ചെയ്തും , സ്ഥിര നിശ്ചയനായി , എന്നിൽ മനസ്സും ബുദ്ധിയും ചെലുത്തി എന്നെ ഭജിക്കുന്നവനാരോ , അവൻ എനിക്ക് അത്യന്തം ഇഷ്ടപ്പെട്ടവനാകുന്നു.    യോഗയുക്തോ വിശുദ്ധാത്മാ    വിജിതാത്മാ ജിതേന്ദ്രിയഃ    സർവ്വഭൂതാത്മ  ഭൂതാത്മ    കുർവ്വന്നപി ന  ലിപ്യതേ    പരിശുദ്ധനായും , മനസ്സിനെ കീഴടക്കിയവനായും , ഇന്ദ്രിയങ്ങളെ നിഗ്രഹിച്ചവനായും , സർവ്വപ്രാണികളിലും സമഭാവനയോടും കൂടിയിരിക്കുന്നവൻ , കർമ്മ യോഗിയായിരുന്നാലും അവനെ കർമ്മം ബാധിക്കയില്ല .     ശ്രീമദ് ഭഗവത് ഗീത :-5 / 7    വിദ്യാ വിനയ സമ്പന്നേ    ബ്രാഹ്മ...