സൗദാസ ഉവാചഃ
ത്രൈ ലോക്യേ ഭഗവൻ കിംസ്വിത് പവിത്രം കഥൄതേഽനഘ
യത് കീർത്തയൻ സദാ മർത്ത്യഃ പ്രാപ്നുയാത് പുണ്യമുത്തമം ?
സൗദാസൻ ചോദിച്ചു :- നിഷ്പാപിയായ മഹർഷേ ! മൂന്നു ലോകങ്ങളിലേക്കും അതിപവിത്രമായ
വസ്തു ഏതാണ് ? എന്തിന്റെ നാമോച്ചാരണത്താൽ മാത്രം മനുഷ്യന് പുണ്യ പ്രാപ്തി
ലഭ്യമാകുന്നു ?
ഗൌ(ഗോ ) മാതാവിനെ സ്മരിച്ചുകൊണ്ട് , ഗോ മഹിമയുടെ രഹസ്യം വെളിപ്പെടുത്തുന്ന
വിദ്യയുടെ വിദ്വാൻ, ശ്രീ വസിഷ്ഠ മഹർഷി , സൗദാസ രാജാവിനോട് ഇപ്രകാരം പറയാൻ
ആരംഭിച്ചു .
ഗാവഃ സുരഭീ ഗന്ധിന്യാസ്തഥാ ഗുഗ്ഗുലഗന്ധയഃ
ഗാവഃ പ്രതിഷ്ഠാ ഭൂതാനാം ഗാവഃ സ്വസ്ത്യയനം മഹത് .
രാജാവേ ..! ഗോക്കളുടെ ശരീരത്തു നിന്ന് സദാ വിവിധ തരത്തിലുള്ള ദിവ്യ ഗന്ധങ്ങൾ
പുറപ്പെട്ടു കൊണ്ടേയിരിക്കുന്നു . സം സമസ്ത പ്രാണികളുടെയും ആധാരമാണ് ഗോക്കൾ .
സമസ്ത പ്രാണികൾക്കും ഗോക്കൾ ഒരു മംഗള നിധിയായ്ക്കൊണ്ട് സദാ വർത്തിക്കുന്നു ,
ഗാവോഃ ഭൂതം ച ഭവ്യം ച ഗാവഃ പുഷ്ടിഃ സനാതനി
ഗാവോഃ ലക്ഷ്യാ സ്‌തഥാ മൂലം ഗോഷു ദത്തം ന നശ്യതി.
പ്രാണികളുടെ ഭൂതവും ഭവ്യവും ഗോക്കൾ തന്നെയാകുന്നു . നിത്യ പുഷ്ടിയുടെ കാരണ
ഭൂതയും , കാരണവും ( ആധാരവും ) ഗോക്കളാകുന്നു .ഗോസേവയാൽ സിദ്ധിക്കുന്ന പുണ്യം
നശിക്കില്ല അതേ പോലെ .പശുക്കൾ മുഖാന്തരം ലഭ്യമാകുന്ന സമ്പത്തും ഐശ്വര്യവും
അവിനാശമാണ് .
അന്നം ഹി പരമം ഗാവോ ദേവാനാം പരമം ഹവിഃ
സ്വാഹാകാര വഷട്കാരോ ഗോഷു പ്രതിഷ്ഠിതൗ .
സർവ്വോത്തമങ്ങളായ അന്നം ഗോക്കളാൽ സിദ്ധിതമാകുന്നു .അവ ദേവകൾക്ക് ആവശ്യമായ
സർവ്വോത്തമമായ ഹവിഷ്യം പ്രദാനം ചെയ്യുന്നു .ഗോക്കളെ അവലംബിച്ചാണ് സ്വാഹാകാരം
എന്നറിയപ്പെടുന്ന ദേവ യജ്ഞവും , വഷട്ക്കാരം എന്നുകൂടെ അറിയപ്പെടുന്ന ഇന്ദ്ര
യജ്ഞവും സാദാ നടത്തപ്പെടുന്നുന്നത് .
ഗാവോ യജ്ഞസ്യ ഹി ഫലം ഗോഷു യജ്ഞാ പ്രതിഷ്ഠിതാഃ
ഗാവോ ഭവിഷ്യം ഭൂതം ച ഗോഷു യജ്ഞാ പ്രതിഷ്ഠിതാഃ
സകല യജ്ഞങ്ങളുടെയും ഫലം പ്രദാനം ചെയ്യുന്നത് ഗോക്കൾ തന്നെയാണ് .സകല
യജ്ഞങ്ങളും പ്രതിഷ്ഠിതമായിരിക്കുന്നതും പശുക്കളിൽ തന്നെയാണ് .
മറ്റൊരർത്ഥത്തിൽ പറഞ്ഞാൽ , സർവ്വ യജ്ഞങ്ങളും പശുക്കളിൽ അതിഷ്ഠിതമാണ് ,
സായം പ്രാതശ്ച സതതം ഹോമകാലേ മഹാദ്യുതേ
ഗാവോ ദതതി വൈ ഹൌമ്യമൃഷിഭ്യഃ പുരുഷർഷഭഃ .
മഹാ തേജസ്വിയായ പുരുഷ ഋഷഭമേ ...! പ്രഭാതത്തിലും , പ്രദോഷ വേളകളിലും
അനുഷ്ഠിക്കപ്പെടുന്ന ഋഷിമാരുടെ ഹോമ കാര്യാർത്ഥം, ഈ പശുക്കൾ നെയ്യ് ,പാൽ മുതലായ
ഹവന പദാർത്ഥങ്ങൾ പ്രദാനം ചെയ്യുന്നു .
യാനി കാനി ച ദുർഗ്ഗാണി ദുഷ്കൃതാനി കൃതാനി ച
തരന്തി ചൈവ പാപ്മാനം ധേനും യേ ദദതി പ്രഭോ .
ലക്ഷണ യുക്തയായ ഗോവിനെ ദാനമായി നൽകുന്നവൻ , വരാൻ പോകുന്ന സകല സങ്കടങ്ങളിൽ
നിന്നും മുക്തനാവുന്നതിനു പുറമേ , സർവ്വപാപ വിമുക്തനുമായ് ഭവിക്കുന്നു .
ഏകാം ദശഗുർദ്ദദ്യാദ് ദശ ദദ്യാച ഗോശതി
ശതം സഹസ്രഗുർദ്ദദ്യാദ് സർവ്വേ തുല്യഫലാ ഹി തേ .
ഒരുവന് പത്ത് പശുക്കൾ ഉണ്ടെങ്കിൽ ഒന്നിനെ ദാനമായ് നൽകണം . നൂറു
പശുക്കളുണ്ടെങ്കിൽ പത്തു പശുക്കളേ യും , ആയിരം പശുക്കൾ ഉള്ളവൻ നൂറു
പശുക്കളേയും ദാനമായ് നൽകിയാൽ സർവ്വർക്കും തുല്യഫലം ലഭ്യമാകുന്നതാണ് .
അനഹിതാഗ്നിഃ ശതഗുരയജ്വാ ച സഹസ്രഗുഃ
സമൃദ്ധോ യശ്ച കീനാശോ നാർഘ്യമർഹന്തി തേ ത്രയഃ .
നൂറു ഗോക്കൾ കൈവശമുണ്ടായിട്ടും അഗ്നിഹോത്രം ചെയ്യാത്തവൻ , ആയിരം പശുക്കൾ
സ്വവശമുണ്ടായിട്ടും യജ്ഞം( യജ്ഞമെന്നാൽ -എല്ലാ ഹൈന്ദവനും പറഞ്ഞിട്ടുള്ള പഞ്ച
യജ്ഞം എന്ന് ധരിക്കുക ) നടത്താത്തവൻ , ധനവാനായിരുന്നിട്ടും ദാനകർമ്മങ്ങൾ
ചെയ്യാത്തവൻ , ഈ മൂവരും അർഘ്യത്തിന് അർഹരല്ല അഥവാ ബഹുമാനത്തിന് അർഹരല്ല .
കപിലാം യേ പ്രയച്ഛന്തി സവത്സാം കാംസ്യദോഹനാം
സുവ്രതാം വസ്ത്രസംവീതാമുഭൗ ലോകോ ജയന്തി തേ .
ഉത്തമ ലക്ഷണ യുക്തയായ ഗോവിനെ വസ്ത്രം ധരിപ്പിച്ച് , അതിന്റെ കിടാവിനോടൊപ്പം ,
കൂടെ പാലു കറ ന്നെടുക്കുന്നതിനായി ഒരു ഓട്ടു പാത്രം കൂടെ ദാനം ചെയ്യുന്ന
ദാതാവ് , ഇഹ-പര ലോകങ്ങൾ രണ്ടിലും സർവ്വ വിജയിയായി ഭവിക്കുന്നു .
യുവാനാമിന്ദ്രിയോ പേതം ശതേന ശതയൂധപം
ഗവേന്ദ്രം ബ്രാഹ്മണേന്ദ്രായ ഭൂരിശ്രുങ്ഗമലംകൃതം
വൃഷഭം യേ പ്രയച്ഛന്തി ക്ഷോത്രിയായ പരംതപ
ഐശ്വര്യ തേഽധി ഗച്ഛന്തി ജായമാനാഃ പുനഃ പുനഃ.
ശത്രു സന്താപകനായ രാജാവേ ..! നൂറു ഗോമാതാക്കളുടെ യൂഥപതി (100=1 ),വലിയ കൊമ്പുകളോട്
കൂടിയതും , സർവ്വേന്ദ്രിയ സമ്പന്നനുമായ ഒരു കാളയെ ( വൃഷഭത്തെ ) സുസജ്ജിതനാക്കി
, ശ്രേഷ്ഠനായ മനുഷ്യന് ( ബ്രാഹ്മണന് ) ദാനം നൽകുന്നവൻ , എപ്പോഴൊക്കെ ഭൂമിയിൽ
ജനിക്കുന്നുവോ , അപ്പോഴൊക്കെ മഹാ ഐശ്വര്യവനായി ഭവിക്കുന്നു എന്നറിയുക .
നാ കീർത്തിയിത്വാ ഗാഃ സുപ്യാത് താസാം സംസ്മൃത്യ ചോത്പതേത്
സായംപ്രാതർനമസ്യേച്ച ഗാസ്തതഃ പുഷ്ടിമാപ്നുയാത് .
ഗോക്കളുടെ നാമസങ്കീർത്തനം ചെയ്യാതെ ഒരുവന ഉറങ്ങുവാൻ പാടില്ല .അവയെ ഓർത്തുകൊണ്ട് തന്നെ ഉണരുകയും വേണം . പകലും രാത്രിയും അവയെ നമസ്കരിക്കണം . ഇങ്ങനെ സദാ ചെയ്യുന്നവൻ ബല-പുഷ്ടിവാനായി തീരുന്നു .
ഗാവാം മൂത്രരീഷസ്യ നോദ്വിജേത് കഥംചന
നചാസാം മാംസമശ്നീയാദ് ഗവാം പുഷ്ടിം തഥാപ്നുയാത് .
ഗോ മൂത്രത്തെയും , ചാണകത്തെയും ഒരിക്കലും മലിനപ്പെടുത്തരുത് .അതിനോട് ഘ്രുണ കാണിക്കുവാൻ പാടില്ല . പശു മാംസം ഒരിക്കലും ഭക്ഷിക്കുവാൻ പാടുള്ളതല്ല . അങ്ങനെയെന്നാൽ ആ മനുഷ്യൻ എക്കാലത്തേക്കും ഐശ്വര്യ സമ്പുഷ്ടവാനായ് ഭവിക്കുന്നു.
ഗാംശ്ച സങ്കീർത്തയേന്നിത്യം നാവമന്യേത് താസ്തഥാ
അനിഷ്ടം സ്വപ്നമാലക്ഷ്യ ഗാം നരഃ സംപ്രകീർത്തയേത് .
നിത്യവും ഗോക്കളെ പ്രകീർത്തിക്കൂ ,,,! അവയെ അവഹേളിക്കാതിരിക്കൂ ..!, ദുഃസ്വപ്ന ചകിതനായാൽ ഗോ മാതാവിനെ ധ്യാനിക്ക നീ ...!
ഗോമയേന സദാ സ്നായാത് കരിഷേ ചാപി സംവിശേത്
ശ്ലേഷ്മമൂത്രപുരിഷാണി പ്രതിഘാതം ച വർജ്ജയേത് .
നിത്യം ചാണക ലേപനം ചെയ്ത് സ്നാനം ചെയ്യൂ ...! ഉണക്കച്ചാണകത്തിൽ പോലും തുപ്പാതെയിരിക്കൂ ...! ചാണക -മൂത്രത്തിൻ മീതേയോ അതിന് അരികിലോ മലമൂത്ര വിസർജ്ജനം നടത്തി മലിനപ്പെടുത്താതെ ഇരിക്കൂ ..! .എല്ലായ്പ്പോഴും ' ഗോ തിരസ്കാരം " എന്നാ മഹാ പാപത്തിൽ നിന്ന് ഒഴിഞ്ഞു നിൽക്കൂ .
ഘൃതേന ജുഹുയാദഗ്നിം ഘൃതേന സ്വസ്തി വാചയേത്
ഘൃതം ദദ്ദ്യാദ് ഘൃതം പ്രശേദ് ഗവാം പുഷ്ടിം സദാശ്നുതേ .
അഗ്നിയിൽ എല്ലായ്പ്പോഴും നെയ് കൊണ്ട് തന്നെ ഹവനം നടത്തൂ ...! സ്വസ്തി വാചനവും നെയ്കൊണ്ട് മാത്രം ചെയ്യുക ..! നെയ്യ് ദാനം ചെയ്യൂ ...! മാത്രമല്ല സദാ നെയ്യ് മാത്രം ഉപയോഗിക്കുക . ഇപ്രകാരം ചെയ്യുന്ന മനുഷ്യന് ഗോക്കളുടെ പുഷ്ടി -വൃദ്ധിയുടെ അനുഭവജ്ഞാനം ഉണ്ടായ് വരും.
ഗോമത്യാ വിദ്യയാ ധേനും തിലാനാമഭിമന്ത്ര്യ യഃ
സർവ്വരത്നമയീം ദദ്യാന്ന സ ശോചയേത് കൃതാകൃതേ .
പുള്ളികളുള്ള ഗോ-മാതൃ രത്നത്തെ " ഗൌ മാം ആഗ്നേഽവിമാം അശ്വി "-ഋഗ്വേദം-4 /2 /71 ) എന്നിങ്ങനെയുള്ള ഗോമതീ മന്ത്ര ജപത്തോടെ , ശ്രേഷ്ഠ ബ്രാഹ്മണന്, അല്ലെങ്കിൽ ശ്രേഷ്ഠ മനുഷ്യന് ദാനം ചെയ്യുന്നവന്, ചെയ്തു പോയ ശുഭാശുഭ കർമ്മങ്ങളെ ഓർത്ത് ഒരിക്കലും ദുഃഖിക്കേണ്ടി വരുന്നതല്ല .
ഗാവോ മാമുപതിഷ്ഠന്തു ഹേമശ്രുഗ്ങ്യഃ പായോമുചഃ
സുരഭ്യഃ സൌരഭേരുയശ്ച സരിതഃ സാഗരം യഥാ .
നദികൾ സമുദ്രത്തിലേക്ക് പായുന്നത് പോലെ , സ്വർണ്ണാവൃതമായ കൊമ്പുകളോട് കൂടിയ , സദാ പാൽ ചുരത്തുന്ന. സൌരഭ്യവതികളായ ഗോ മാതാക്കൾ ഞാൻ ഇരിക്കുന്നിടത്തേക്ക് വരേണമേ .
ഗാ വൈ പശ്യാമ്മ്യഹം നിത്യം ഗാവഃ പശ്യന്തു മാം സദാ
ഗാവോഽസ്മാകം വയം താസാം യതോ ഗാവാസ്തതോ വയം .
എനിക്ക് സദാ ഗോദർശന സൗഭാഗ്യം ഉണ്ടാകണമേ ...! പശുക്കളുടെ കൃപാകടാക്ഷം ഇപ്പോഴും എന്നിലുണ്ടാകണമേ ..! ഗോക്കൾ ഞങ്ങളുടേതാണ് ...! , ഞങ്ങൾ ഗോക്കളുടെയും ...! എവിടെ പശുക്കൾ ഉണ്ടോ അവിടെ ഞങ്ങളും ഉണ്ട് .. .
ഏവം രാത്രൗദിവാ ചാപി സമേഷു വിഷമേഷു ച
മഹാഭയേഷു ച നരഃ കീർത്തയൻ മുച്യതേ ഭയാത് .
ദിന-രാത്രങ്ങളിലും , സുഖ -ദുഃഖങ്ങളിലും , സമാവസ്ഥയിലും , വിഷമ ഘട്ടങ്ങളിലും , ഭയ ചകിതനായ സന്ദർഭങ്ങളിലും , സമചിത്തതയോടെ ഗോനാമ സങ്കീർത്തനം ചെയ്യുന്നവൻ സർവ്വഭയ വിമുക്തനായ് ഭവിക്കുന്നു.
ഇതി ..