Skip to main content

Thacholi Othenana Kurup




दिल थामकर देखिए केरल के मार्शल आर्ट का ये वीडियो. पूरा वीडियो इस लिंक पर उपलब्ध है- http://bbc.in/1DBxPHK
Posted by BBC Hindi on Wednesday, 29 April 2015

 Stupefying martial art of Kerala
നവീന രാമായണം- പാവക്കൂത്ത് കളിക്കാരനായിരുന്ന തന്റെ അച്ഛൻ ,വാവൻ ഗുരുക്കളോട് , കളിമദ്ധ്യേ വിദ്വാന്മാർ അനേകം ചോദ്യങ്ങൾ ചോദിക്കുമ്പോൾ , മറുപടിനല്കാനായി അദ്ദേഹം സൂക്ഷിച്ചു വച്ചിരുന്ന,വൈദ്യം ,ജ്യോത്സ്യം , മാന്ത്രികം , പുരാണം , വേദാന്തം , കമ്പരാമായണം ഇത്യാദികളുടെ അമൂല്യ ഗ്രന്ഥശേഖരം ,കൈമുതലായുണ്ടായിരുന്ന, മുസ്ലീം പണ്ഡിതൻ ശ്രീ .കരിപ്പോട്ടു കെ.വി.കരുമൻ ഗുരുക്കൾ , ആ പ്രമാണങ്ങൾ എല്ലാം പിഴിഞ്ഞെടുത്ത സത്താണ് , നവീന രാമായണം . "മഹത്തായിരിക്കുന്ന തപസ്സുചെയ്തിട്ടവർ ഇഹത്തിൽ മുനിമാരായ് വന്നുവെന്നറിയണം ആയതുകൊണ്ട് നീച്ചനെന്നതും വിപ്രനെന്നതും മായയാൽ ഭേദം തോന്നും ആത്മാവിനില്ല ഭേദം " മേൽപ്പറഞ്ഞ വരികൾ വായിക്കുന്ന ഏവർക്കും , ഒരു ബ്രഹ്മജ്ഞാനി യായിരുന്നു ആ മഹാപണ്ഡിതനെന്ന് , സംശയലേശമെന്യേ പറയാൻ കഴിയും . ..  Naveena Ramayanam, Sun Jul 28, 2013 :readwhere

ദൈവ ദശകം - ജഗദ്ഗുരു ശ്രീ നാരായണ ഗുരുദേവൻ (1914)

ജയ് ഗുരുദേവ് .......!
1930 -1940 കാലയളവിൽ കണ്ണൂരിലെ വിവിധ മുസ്ലിം തറവാടുകളിലെ കുട്ടികൾക്ക് അവരുടെ മുത്തച്ഛ ന്മാർ ദൈവ  ദശകം  ചൊല്ലി പഠിപ്പിച്ചിരുന്നതായി മാപ്പിള മുസ്ലീം ചരിത്ര ഗവേഷകനായിരുന്ന തലശേരിയിലെ ഒ .അബു , അദ്ദേഹത്തിന്റെ ഉത്തര മലബാറിന്റെ മാപ്പിള പൈതൃകം -പേജ് -19 ൽ രേഖപ്പെടുത്തിയിട്ടുണ്ട് . ഏക ദൈവ സങ്കല്പം  വെളിപ്പെടുത്തുന്ന  ഇത്ര  നല്ല ഒരു കൃതി മലയാളത്തിൽ എഴുതപ്പെട്ടിട്ടില്ല എന്ന വസ്തുത  ഇതിൽനിന്ന് വ്യക്തമാകുന്നു .  
(കേരള ഭൂഷണത്തിലെ  ലേഖനത്തോടു കടപ്പാട് .)
 
 ദൈവമേ കാത്തുകൊൾകങ്ങു ,
 കൈവിടാതിങ്ങു ഞങ്ങളെ
നാവികൻ നീ ഭവാബ്ധിക്കോ -
രാവിവൻതോണി നിൻപദം

ഒന്നൊന്നായെണ്ണിയെണ്ണി ത്തൊ -
ട്ടെണ്ണും  പൊരുളടങ്ങിയാൽ
നിന്നിടും ദൃക്കുപോലുള്ളം
 നിന്നിലസ്പന്ദമാകണം  .

അന്നവസ്ത്രാദി മുട്ടാതെ
തന്നു രക്ഷിച്ചു ഞങ്ങളെ 
ധന്യരാക്കുന്ന നീയൊന്നു
 തന്നെ ഞങ്ങൾക്കു  തമ്പുരാൻ.

ആഴിയും തിരയും കാറ്റും -
ആഴവും പോലെ ഞങ്ങളും
 മായയും നിൻ  മഹിമയും
 നീയുമെന്നുള്ളിലാകണം

നീയല്ലോ സൃഷ്ടിയും സ്രഷ്ടാ -
 വായതും സൃഷ്ടിജാലവും 
നീയല്ലോ ദൈവമേ , സൃഷ്ടി -
യ്ക്കുള്ള സാമഗ്രിയായതും .

നീയല്ലോ മായയും മായാ -
വിയും മായാവിനോദനും 
നീയല്ലോ മായയെ നീക്കി -
സായൂജ്യം നൽകുമാര്യനും.

നീ സത്യം ജ്ഞാനമാനന്ദം
നീ തന്നെ വർത്തമാനവും 
ഭൂതവും ഭാവിയും വേറ -
ല്ലോതും മൊഴിയുമോർക്കിൽ നീ .

അകവും പുറവും തിങ്ങും 
മഹിമാവാർന്ന നിൻപദം 
പുകഴ്ത്തുന്നൂ ഞങ്ങളങ്ങു 
ഭഗവാനെ ,ജയിക്കുക .

ജയിക്കുക മഹാദേവ
ദീനാവന പരായണാ 
ജയിക്കുക ചിദാനന്ദ 
ദയാസിന്ധോ ജയിക്കുക .

ആഴമേറും നിൻ  മഹസ്സാ-
 മാഴിയിൽ ഞങ്ങളാകവേ 
ആഴണം വാഴണം നിത്യം
 വാഴണം വാഴണം സുഖം.    

അടിയും തടയും മാത്തൂർക്കും , ഇടിവും ചതവും വെള്ളൂർക്കും ....!


ചെമ്പകശ്ശേരി രാജാവിന് രണ്ടു സൈന്യാധിപരാണ്  ഉണ്ടായിരുന്നത് . ആദ്യത്തേത് അതീവ സത്യസന്ധനും , പിന്നെ ആയോധന കലയുടെ പ്രശസ്തിയും , അതോടൊപ്പം തന്നെ വൈദ്യവൃത്തിയിൽ അതീവ നിപുണതയും, പ്രഭുത്വവും ഒത്തു ചേർന്ന സവിശേഷ വ്യക്തിത്വത്തിന് ഉടമയായ  ശ്രീമാൻ വെള്ളൂർ  കുറുപ്പ്*:(fight) fight , രണ്ടാമത്തേത് തുളുനാട്ടിലെ ദ്രോണം പിള്ളി  നായ്ക്കരുടെ ആരാധനാ വിഗ്രഹം കപടതയിലൂടെ കരസ്ഥമാക്കി അമ്പലപ്പുഴയെത്തിയ മാത്തൂർ  പണിക്കരും. പ്രസ്തുത വിഗ്രഹം തിരഞ്ഞു അമ്പലപ്പുഴയെത്തിയ ദ്രോണമ്പിള്ളി നായ്ക്കർക്ക് ഗുരുസ്ഥാനം  കൽപ്പിച്ചനുഗ്രഹിച്ച് നല്കി  , സൂത്രത്തിൽ നെടുമുടിയിൽ ഒരു ക്ഷേത്രവും പണിയിച്ചു കൊടുത്ത്  , അവിടെ കുടിയിരുത്തിയ ശേഷം , ആ മഹായോദ്ധാവിന്റെ  സന്നിഹിതിയുടെ പിൻബലത്തിൽ അമ്പലപ്പുഴ രാജാവിന്റെ സൈന്യാധിപനായി മാറി മാത്തൂർ  പണിക്കർ. എങ്കിലും രാജസന്നിധിയിൽ മുൻ പറഞ്ഞ കാരണങ്ങളാൽ  വെള്ളൂർ കുറുപ്പവർകൾക്കു തന്നെയായിരുന്നു എന്നും മുൻഗണന . ഇതിനാൽ പണിക്കർക്ക് , കുറുപ്പദ്ദേഹത്തോട്‌ കടുത്ത അസൂയയും ഉണ്ടായിരുന്നു എന്നെടുത്തു പറയേണ്ടതില്ലല്ലോ ....?
*:(fight) fight
ഒരിക്കൽ രാജാവിന്റെയും , മാത്തൂർ  പണിക്കരുടെയും സാന്നിധ്യത്തിൽ കൊട്ടാര മുറ്റത്തെ വരിക്കപ്ലാവിന്റെ കൊമ്പൊന്ന് പൊടുന്നനെ അടർന്നു വീണു . ഉദ്വേഗത്തിൽ "അയ്യോ ഇത് വീഴരുതായിരുന്നു ...!" എന്ന അഭിപ്രായം രാജാവിന്റെ തിരുമുഖത്തുനിന്നും അപ്പോൾത്തന്നെ വരവായി . ഇത് കേൾക്കേണ്ട താമസം,  മാത്തൂർ  പണിക്കർ  സന്ത്വനമോതി " അല്ല തിരുമനസ്സേ കൊട്ടാരം വൈദ്യൻ കുറുപ്പ് ഇവിടെയുള്ളപ്പോൾ അങ്ങെന്തിനു ഖേദിക്കുന്നു , അദ്ദേഹം ഈ പ്ലാങ്കമ്പ് വീണ്ടും പ്ലാവിൽത്തന്നെ പിടിപ്പിച്ചു തരില്ലേ ..? എന്ന് ...!
ഉടൻതന്നെ രാജാവ് , രാജഭിഷഗ്വരഭൂഷണം  വെള്ളൂർ കുറുപ്പവർകളെ വരുത്തിച്ച്  " സൈന്യാധിപാ..! ഈ വരിക്കപ്ലാവിന്റെ കൊമ്പ്  യഥാസ്ഥാനത്തു   തന്നെ പുനസ്ഥാപിക്കൂ" എന്ന് കൽപ്പിച്ചു. തന്നെ കൊച്ചാക്കാ നായി  , അസൂയാലുവായ  'പണിക്കർ ' ഒപ്പിച്ചു തന്ന 'പണി 'യാണിതെന്നു പൂർണബോദ്ധ്യമുണ്ടായിരുന്ന സാത്വികനായ വെള്ളൂർ കുറുപ്പവർകൾ  , ഒട്ടും അമാന്തിക്കാതെ ആ ദൌത്യം സഹർഷം ഏറ്റെടുത്തു. പരദേവതയെ മനസ്സാ സ്മരിച്ചുകൊണ്ട് മുറിഞ്ഞ പ്ലാങ്കൊമ്പ് ഒടിഞ്ഞ സ്ഥാനത്തു തന്നെ വച്ചുകെട്ടി ചികിത്സയും ആരംഭിച്ചു . അത്യത്ഭുതമെന്നു പറയട്ടേ , ഏറെ വൈകാതെ ആ കൊമ്പു ഇന്നത്തെ 'ബോണ്‍സായി ' പ്ലാവിന്റെ മുൻഗാമിയായി പരിണമിക്കുകയും ചെയ്തു .
നായർ ചരിത്ര കാവ്യം ..!


മുമ്പാദ്യമേ  നായർകൾ നേടിവച്ച 
സമ്പാദ്യമോരോ തറയുണ്ടതിങ്കൽ 
വമ്പാർന്ന കാവുമുണ്ടതു  ദൈവമാക്കി -
ത്തമ്പാരുമൊരൊ  തറയോടു ചേർത്തു 

ഈവണ്ണമീക്കേരള ദക്ഷിണാർദ്ധ -
മാ വന്ന നമ്പൂരിജനം ക്രമത്തിൽ 
ഭാവജ്ഞരാകും  കുടിയാന്മാരോടൊത്താ -
ണാവശ്യമാം പോലെയെടുത്തതത്രേ 

അക്കാരണത്താൽക്കുടിയാർകൾ കൂലി -
ക്കൈക്കാർകളാണെങ്കിലുമൂഴിയിന്മേൽ 
ഇക്കാലവും ജന്മികളോടോത്തു കാണാം 
വക്കാണമിട്ടേൽപ്പൂ  ചിരാവകാശം
നമ്പൂരിമാർ മക്കളിൽ മൂസ്സുവേട്ടു 
സമ്പൂർണമായേൽക്ക ഗൃഹസ്ഥ ധർമ്മം 
പിമ്പുള്ള പേർ പിന്തുണനിന്നു പുഷ്ടി 
ക്കമ്പറ്റു യത്നിക്ക ഗൃഹത്തിൽ നിത്യം 
 
ഉണ്ടായിടാ സന്തതിയെന്നുകണ്ടാൽ 
രണ്ടാമതും  വേൾക്കണ, മായതന്ന്യേ 
ഉണ്ടാക്കി  വേറേ  ഗൃഹവിത്തമെങ്കിൽ   
കൊണ്ടാടി വേൾക്കാമതിനില്ല  ദോഷം 

അല്ലായ്കിലോ സ്നാതകർ തമ്പിമാരി -
ങ്ങെല്ലാം വെറും നൈഷ്ഠികമട്ടിരിക്ക 
വല്ലായ്കിലന്യന്റെ ഗൃഹത്തിൽ വയ്യെ -
ന്നില്ലാ തരം  പോലെ പുനർവ്വിവാഹം

ഈ ജാതി സംബന്ധ വിവാഹമൽപ്പം 
കീഴ് ജാതിയാം സ്ത്രീയിലുമാചരിപ്പൂ 
വൈജാത്യമുള്ളോരിതുകൊണ്ടു ശൂദ്ര 
സ്ത്രീജാതരും വിപ്രരായിരിപ്പൂ .


വിപ്രാത്മജത്വം മലയാള ശൂദ്രർ -
ക്കിപ്രാപ്തി ബുദ്ധിക്കഴകുക്കു  വീര്യാ -
നൽ  പ്രാഭവംമറ്റുമണച്ചു മേന്മേൽ 
സൽ പ്രാർത്ഥ്യ  മാഹാത്മ്യവുമേകിപോലും
തോൽപ്പൂ നായർകൾ പക്ഷേ ചിലപ്പോ-
ളേൽപ്പൂ വീണ്ടും സംഹരിപ്പൂ  മരിപ്പൂ 
മൂപ്പൂവൽപ്പം താന്നിരിപ്പൂമൊരുപ്പൂ -
വിപ്പൂഴിക്കൊത്ത കൃഷിക്കും നടപ്പൂ .

പോരുണ്ടെങ്കിൽ  പോകണം ശസ്ത്രവിദ്യ -
യ്ക്കാരും ശീലിക്കാതിരുന്നതല്ലാ 
പേരുണ്ടാക്കും  വിദ്യ വൻപോർക്കളത്തിൽ 
ച്ചേരും  ശസ്ത്രക്കളത്തിലേ വീരർ കാണ്മൂ 
എല്ലാവരുമാത്മ സഹോദരരെ -
ന്നല്ലേ പറയേണ്ടതിതോർക്കിൽ നാം 
കൊല്ലുന്നതുമെങ്ങനെ ജീവികളെ- 
തെല്ലും കൃപയറ്റു ഭുജിക്കയും

കൊല്ലാവ്രതമുത്തമമാമതിലും 
തിന്നാവ്രതമെത്രയുമുത്തമം 
എല്ലാ  മതസാരവുമോർക്കിലിതെ-
ന്നല്ലേ പറയേണ്ടത് ധാർമ്മികരേ  ..?

കൊല്ലുന്നത്‌ തങ്കൽവരിൽ പ്രിയമാ
മല്ലേ വിധിയാർക്കു  ഹിതപ്രദമാം
ചൊല്ലേണ്ടത് ധർമ്മ്യമിതാരിലു മൊ 
ത്തല്ലേ മരുവേണ്ടതു  സൂരികളേ..?

കൊല്ലുന്നവനില്ല ഭുജിപ്പതിനാ -
ളില്ലെങ്കിലശിക്കുക തന്നെ ദൃഢ൦
കൊല്ലിക്കുക കൊണ്ട് ഭുജിക്കുകയാം 
കൊല്ലുന്നതിൽ നിന്നുമുരത്തൊരഘ൦ 

കൊല്ലായ്കിലവൻ ഗുണമുള്ള പുമാ-
നല്ലായ്കിൽ മൃഗത്തൊടു  തുല്യനവൻ ,
കൊല്ലുന്നവനില്ല ശരണ്യത  മ -
റ്റെല്ലാ വക നന്മയുമാർന്നിടിലും.
தேவாரப்பதிகங்கள் -நயினார் பதிகம்...! ஞாநோதயமே ஞாதுருவே !
நாமாதியிலா நற்க்கதியே !
யானோ நீயோ ஆதிபரம் ,
யாதாய்  விடுமோ பேசாயே;
தேனார் த்தில்லை ச்சீரடியார் 
தேடும் நாடாமருமானூர் 
யோனே , மான் நேர் விழி பாகம் 
கொண்டாய்  நயினார் நாயகமே !

ஆள்வாய் நீயென்னாவியொடு 
யாக்கை பொருள் மும்மலமுதிரும் 
தேல்வாயிடையின்றிரியாம 
றேவே காவாய் பெரியோயே !
நாள் வாடந்தம் நறுனரென 
நெருக்கின்றது பாரருமானூர் 
நாள் வானின்றாடாராயோ 
நாதா , நயினார் நாயகமே !

உருவாயுருவாயருவுருவா 
யொன்றாய் பலவாயுயிர்க்குயிராய் 
 தெருளாயருளாய் தேருருணி 
ன்றிடமாய் நடுமாத்திரை வடிவாய் 
இருளாய்  வெளியாயிகபரமா 
யின்றாயன்றாயருமாநூர் 
மருவாய் வருவாயெனையால்வாய் 
நாதா , நயினார் நாயகமே !

 வானாய் மலையாய் வாடியினும் 
 வாணாள் வீணாயழியுமுனென் 
ஊனாயுயிராயுடயோனாய் 
ஒன்றாய் முன்றாய் வாராயோ 
கானாயனலாய்  கனை கடலாய் 
காராய்  வெளியாயருமானூர் 
தாநாய்  நிலக்கும் தர்ப்பரமுன்
தாள் தா நயினார் நாயகமே ! 

பூவாய் மணமாய் புணரசமாய் 
பொடியாய் முடியாய் நெடியோனாய் 
தீவாயுருவாய் திரிசியமாய் 
தேனாரமுதாய் திகழ்கின்றாய் 
நீ வா காவாயெநையாள்வாய் 
நித்தா ! சித்தாயருமானூர் 
தேவா ! மூவா முதல்வோனே !
தேனே ! நயினார் நாயகமே !

அரியும் விதியும் தேடியினும் 
அறியா நெரியாயெரிவுருவாய் 
மரியா மரிமாநிடவடிவாய் 
மரியாதேயினி வா காவாய் 
பிரியாதெனையாள்வாய் தேவா 
ப்பிறிய ப்பெரியோயருமாநூர் 
புரி வாழ்ந்தருளீடும் கோவே !
பூவே ! நயினார் நாயகமே !

அன்றோயின்றோ யமதூதர் 
க்கன்றே நின்றாடாராயோ 
குன்றே !குடையே !கோதணமே !
கோவே !காவாய் குலதேவே !
அன்றேயின்றேயாரடியே 
நாயேன் நீயேயருமாநூர் 
நின்றாய் நின்றாடாராயோ 
நாதா ! நயினார் நாயகமே !

நின்றாரடிசேரடியார் தம் 
நிந்தாதியெலாம் நீக்கி நிதம்
 சந்தாநமதாய் நின்றாளும் 
சந்தாபமிலா தன்மயமே !
வன் தாபமிலாதென் முன் நீ 
வந்தாள்வாயே யருமனூர் 
நின்றாய் நின்றாடாறாயோ
நாதா ! நயினார் நாயகமே !

பொன்னே ! மணியே ! மரதகமே !
பூவே ! மதுவே ! பூம்பொடியே  !
மன்னே  ! மயிலே ! குயிலே ! வன் 
மலையே ! சிலையே ! மானிலமே !
என்னேயெனையாள்வாய் நீயே 
யெளியேன் நான்யேனருமாநூர் 
தன்னந்தனியே நின்றாய் நின் 
தாள்தா நயினார் நாயகமே !

கல்லோ மரமோ காரயமோ 
கடிநம் நந்னெஞ்சரியேன் யான் 
அல்லோ பகலோ உண்டி  வி- 
ட்டல்லோ கலமாய் நின்றடியேன் 
சொல்லாவல்லா சுருதி முடி 
சொல்லாய்  நல்லாயருமாநூர் 
நல்லார் மணிமாதவ ! காவாய் 
நாதா ! நயினார் நாயகமே ! ஸ்ரீ நாராயண குருதேவன்

Popular posts from this blog

THE PANCHA MAHA YAJNAS : Five Daily Sacrifices To Be Performed By Every Householder

Pancha maha yajnas There are five important daily sacrifices that Hindu religion commands everyone to perform . They are Brahma yajna - Sacrifice to Vedas or Rishis. Deva Yajna- Sacrifice to Devas and God. Pitru Yajna - Sacrifice to departed ancestors. Nru Yajna- Sacrifice to fellow -men. Bhuta Yajna - Sacrifice to creatures or brute creation. There is an outer aspect and inner meaning to each of these, teaching man his relations with all around him- his superiors, his equals and his subordinates. The law of sacrifice as embodied in these five Yajnas, teach us that we are not isolated entities , but part of a great whole , that our happiness and progress are secure, only when the sub serve the general happiness and conduce to the general purpose. Outer aspect of Brahma yajna is study and teachings of Vedas and scriptures.Everyone should study some sacred book, deeply think about it. Practice its teaching and share the gained knowledge with others. The inner aspect is t...

अर्चिरादि मार्ग

प्राणियों केलिए वर्त्तमान शरीर को त्याग कर इस लोक से परलोक में जाने के, वेदों में  दो मार्ग बताये गये  हैं - एक देवयान और दूसरा पितृयान।  देवयान मार्ग शुक्ल और दीप्तिमय हैं तो , पितृयान कृष्ण और  अन्धकारमय हैं।  इसीका गीता में भी प्रतिपादन किया गया हैं :- शुक्लकृष्णे गती ह्येते जगतः शाश्वते मते । एकया यात्यनावृत्तिमन्ययावर्तते पुनः ॥ ८.२६ ॥ क्योंकि शुक्ल और कृष्ण – ये दोनों गतियाँ अनादिकालसे जगत् – (प्राणिमात्र) के साथ (सम्बन्ध रखनेवाली) मानी गयी हैं । इनमें से एक गति में जानेवाले को लौटना नहीं पड़ता और दूसरी गति में जानेवाले को पुनः लौटना पड़ता है । (८.२६) शुक्ल अधवा देवयान को अनावृत्ति ( मुक्ति) मार्ग और कृष्ण ( पितृयान )को पुनरावृत्ति मार्ग बताया गया हैं।  इस मुक्ति मार्ग को ही अर्चिरादि मार्ग कहते हैं।  अर्चि अग्नि को कहते हैं जो प्रकाश कारक हैं।   अर्चिरहः सितः पक्ष उत्तरायण वत्सरो।  मरुद्रवीन्दवो विद्युद्वरुणेंद्र चतुर्मुखाः। । एते द्वादश धीराणां परधामा वाहिकाः।  वैकुण्ठ प्रापिका विद्युद्वरुणा देस्त्वनुग्रहे।।...

अर्चिरादि मार्ग

प्राणियों केलिए वर्त्तमान शरीर को त्याग कर इस लोक से परलोक में जाने के, वेदों में  दो मार्ग बताये हाय हैं - एक देवयान और दूसरा पितृयान।  देवयान मार्ग शुक्ल और दीप्तिमय हैं तो , पितृयान कृष्ण और  अन्धकारमय हैं।  इसीका गीता में भी प्रतिपादन किया गया हैं :- शुक्लकृष्णे गती ह्येते जगतः शाश्वते मते । एकया यात्यनावृत्तिमन्ययावर्तते पुनः ॥ ८.२६ ॥ क्योंकि शुक्ल और कृष्ण – ये दोनों गतियाँ अनादिकालसे जगत् – (प्राणिमात्र) के साथ (सम्बन्ध रखनेवाली) मानी गयी हैं । इनमें से एक गति में जानेवाले को लौटना नहीं पड़ता और दूसरी गति में जानेवाले को पुनः लौटना पड़ता है । (८.२६) शुक्ल अधवा देवयान को अनावृत्ति ( मुक्ति) मार्ग और कृष्ण ( पितृयान )को पुनरावृत्ति मार्ग बताया गया हैं।  इस मुक्ति मार्ग को ही अर्चिरादि मार्ग कहते हैं।  अर्चि अग्नि को कहते हैं जो प्रकाश कारक हैं।  अर्चिरहः सितः पक्ष उत्तरायण वत्सरो। मरुद्रवीन्दवो विद्युद्वरुणेंद्र चतुर्मुखाः। । एते द्वादश धीराणां परधामा वाहिकाः। वैकुण्ठ प्रापिका विद्युद्वरुणा देस्त्वनुग्रहे।।   ब्रह्मज्ञानी मु...