ഒരു പ്രാണിയേയും വിദ്വേഷിക്കാതെയും....

 അദ്വേഷ്ടാ സർവ്വഭൂതാനാം മൈത്രഃ കരുണ ഏവ ച 
നിർമ്മമോ നിരഹങ്കാരഃ സമദുഃഖ സുഖഃ ക്ഷമീ 
സന്തുഷ്ടഃ സതതം യോഗീ യതാത്മാ ദൃഢനിശ്ചയഃ 
മയ്യർപ്പിത മനോബുദ്ധിര്യോ മദ്ഭക്തഃ സ മേ പ്രിയഃ
ശ്രീമദ് ഭഗവത് ഗീത :- 12/ 13 
ഒരു പ്രാണിയേയും വിദ്വേഷിക്കാതെയും , എല്ലാവരോടും സ്നേഹവും ദയയും കാണിച്ച് , ഒന്നിലും എന്റേതെന്ന സ്വാർത്ഥ ബുദ്ധിയില്ലാതെയും , അഹങ്കാരം കൈവിട്ടും , സുഖ ദുഖങ്ങളെ ഒരുപോലെ ഗണിച്ചും ,ക്ഷമയെ പുലർ ത്തിയും,സദാ സന്തുഷ്ടിയും സമചിത്തതയും വഹിച്ചും ,ആത്മസംയമനം ചെയ്തും , സ്ഥിര നിശ്ചയനായി , എന്നിൽ മനസ്സും ബുദ്ധിയും ചെലുത്തി എന്നെ ഭജിക്കുന്നവനാരോ , അവൻ എനിക്ക് അത്യന്തം ഇഷ്ടപ്പെട്ടവനാകുന്നു.
യോഗയുക്തോ വിശുദ്ധാത്മാ 
വിജിതാത്മാ ജിതേന്ദ്രിയഃ 
സർവ്വഭൂതാത്മ  ഭൂതാത്മ 
കുർവ്വന്നപി ന  ലിപ്യതേ 
പരിശുദ്ധനായും , മനസ്സിനെ കീഴടക്കിയവനായും , ഇന്ദ്രിയങ്ങളെ നിഗ്രഹിച്ചവനായും , സർവ്വപ്രാണികളിലും സമഭാവനയോടും കൂടിയിരിക്കുന്നവൻ , കർമ്മ യോഗിയായിരുന്നാലും അവനെ കർമ്മം ബാധിക്കയില്ല . 
ശ്രീമദ് ഭഗവത് ഗീത :-5 / 7 
വിദ്യാ വിനയ സമ്പന്നേ 
ബ്രാഹ്മണേ ഗവി ഹസ്തിനി 
പണ്ഡിതാ സമദർശ്ശിനഃ 
ശുനി ചൈവ ശ്വപാകേ  ച 
പണ്ഡിതാ സമദർശ്ശിനഃ 
 ശ്രീമദ് ഭഗവത് ഗീത :- 5 / 18 
വിദ്യ കൊണ്ടും വിനയം കൊണ്ടും സമ്പന്നനായ ബ്രാഹ്മണനേയും , പശുവിനേയും , ആനയേയും ,പട്ടിയേയും ,ചണ്ഡാളനേയും ഒരേ ഭാവത്തിൽ കാണുന്നവരാണ് ജ്ഞാനികൾ . 
ദംഭോ ദർപ്പോഽഅഭിമാനശ്ച
ക്രോധഃ പാരുഷ്യമേവ ച 
അജ്ഞാനം ചാഭിജാതസ്യ 
പാർത്ഥ  സമ്പദമാസുരീം .
ഡംഭ്, ദർപ്പം , അഭിമാനം , ക്രോധം ,പാരുഷ്യം , അജ്ഞാനം എന്നിവ അസുരപദത്തിൽ ജനിച്ചവന്റെ സ്വാഭാവിക ഗുണങ്ങളാണ് . 
ദേവ്വ്യപരാധക്ഷമാപണ സ്തോത്രം -6 
ശ്വപാകോ ജൽപാകോ ഭവതി മധുപാകോപമഗിരാ
നിരാതങ്കോ രങ്കോ വിഹരതി ചിരം കോടികനകൈഃ 
തവാപർണ്ണേ  കർണ്ണേ  വിശതി മനുവർണ്ണേ  ഫലമിദം 
ജനഃ കോ  ജാനീതേ  ജനനി  ജപനീയം ജപവിധൗ .
അപർണ്ണേ .. അമ്മേ .. മാതാവിന്റെ  മന്ത്രത്തിന്റെ ഒരക്ഷരം പോലും കർണ്ണപുടങ്ങളിൽ വീണാൽ , ശ്വപാകനും ,ചണ്ഡാളനും എല്ലാം അവിടുത്തെ മധുരവാണി ജപിക്കുന്ന ഉത്തമഭക്തനായി മാറുന്നു . ദാരിദ്ര്യശിരോമണികളായ ,ദീനാർത്ത മനുഷ്യനും , കോടി സ്വർണ്ണ മുദ്രകൾ ലഭിച്ച സമ്പന്നനായി ചിരകാലം സുഖപൂർവ്വം വാഴുന്നു . മന്ത്രത്തിന്റെ ഒരേ ഒരക്ഷര ശ്രവണമാത്രയിൽ, മനുഷ്യന് ഇങ്ങനെയുള്ള മാറ്റങ്ങൾ ലഭ്യമെങ്കിൽ , വിധിപൂർവ്വം ജപയജ്ഞം  നടത്തുന്നവർക്ക് ലഭിക്കാവുന്ന ഫലം എന്തായിരിക്കും ...? ഒരു മനുഷ്യനും അത് നിർവ്വചിക്കാനാവില്ല.

Popular posts from this blog

अर्चिरादि मार्ग

THE PANCHA MAHA YAJNAS : Five Daily Sacrifices To Be Performed By Every Householder