സ്നാനം ദാനം ജപോ ഹോമഃ സ്വാദ്ധ്യായ ദേവതാർച്ചനം
യസ്മിൻ ദിനേ ന സേവ്യന്തേ സ വൃഥാ ദിവസോ നൃണാം
യത് പ്രാതഃ സംസ്കൃതം സായം നൂനമന്നം വിനശ്യതി
നദീയരസ സമ്പുഷ്ടേ കായേ കാ നാമ നിത്യതാ.
ഗരുഢ പുരാണം -ഉത്തര -13(13-14 )
സ്നാന ,ദാന ,ജപ ,ഹോമ ,സ്വാദ്ധ്യായം എന്ന് വെച്ചാൽ ( വേദ-പുരാണ പാഠം ,സ്തോത്ര മന്ത്ര ജപം ), ദേവ പൂജനം എന്ന് വച്ചാൽ ,ബലിവൈശ്വാനരം -ബലി വിശ്വദേവം -പഞ്ചഭൂതയജ്ഞം എന്നൊക്കെ പറയും . ഇവ അനുഷ്‌ഠിക്കാത്ത മനുഷ്യന്റെ, ആ ദിനം വ്യർത്ഥമെന്നറിയുക . രാവിലെ ഒണ്ടാക്കിയ കഞ്ഞീം കറീം വൈകിട്ടത്തേക്ക് വളിക്കാൻ തുടങ്ങുന്നുവെങ്കിൽ , അതേ അന്നത്തിന്റെ രസത്താൽ സമ്പുഷ്ടമായ നമ്മടെ ഈ ശരീരത്തിന് എങ്ങനെ നിത്യത കൈവരിക്കാൻ കഴിയും ....?