Skip to main content

Posts

സന്ധ്യോപാസകൻ....

സായംപ്രാതസ്തു യേ സന്ധ്യാം സംയഗ്നിത്യമുപാസതേ നാവം വേദമയീ കൃത്വാ തരന്തേ താരയതി ച നിത്യവും മുടക്കമില്ലാതെ , പ്രാതം -സായം -സന്ധ്യോപാസകൻ ,വേദമയീ നൗകയിലേറി സംസാര സാഗരം തരണം ചെയ്യുകയും , മറ്റുള്ളവരെ താരണം ചെയ്യുകയും ചെയ്യുന്നു .

ഭാരത സാവിത്രി ...

ന ജാതു  കാമാന്ന ഭയാന്ന ലോഭാത് ധർമ്മം  ത്യജേ ജ്ജീവിസ്യാപി ഹേതോഃ നിത്യോ ധർമ്മഃ സുഖദുഃഖേ ത്വനിത്യേ ജീവോ നിത്യോ ഹെതുരസി ത്വനിത്യഃ കാമം മൂലമോ ,ഭയം മൂലമോ  അഥവാ ജീവരക്ഷക്കുവേണ്ടിയോ  പോലും ഒരിക്കലും ധർമ്മം ത്യജിക്കരുത്.ധർമ്മം നിത്യമാകുന്നു. സുഖ ദുഖങ്ങൾ അനിത്യങ്ങളാകുന്നു .അതേ  പോലെ ജീവാത്മാവ് നിത്യവും ശാശ്വതവുമാകുന്നു പക്ഷെ ശരീരം അനിത്യമാകുന്നു.   ധർമ്മോ ജയതി നഽധർമ്മഃ സത്യം ജയതി നാഽനൃതം ക്ഷമാ ജയതി ന ക്രോധഃ വിഷ്ണുർജ്ജയതി നാഽസുരഃ ധർമ്മം ജയിക്കും അധർമ്മം ജയിക്കില്ല .സത്യം ജയിക്കും, അസത്യം ജയിക്കില്ല .ക്ഷമ ജയിക്കും ,കോപം ജയിക്കില്ല. വിഷ്ണു ജയിക്കും അസുരൻ ജയിക്കില്ല .

ദ്വിമാർഗ്ഗജ്ഞാനം ...!

ഇഹലോകവാസാനന്തരം ,പരലോകത്തേക്കു ഗമിക്കുന്ന മനുഷ്യന് , പോകുവാൻ രണ്ടു മാർഗ്ഗങ്ങളാണ് ഉള്ളത് . ആദ്യത്തേത് ദേവയാനമാർഗ്ഗവും , രണ്ടാമത്തേത് പിത്രുയാനമാർഗ്ഗവും .ഇതിൽ ദേവയാനമാർഗ്ഗം ധവളവും ,ദീപ്തിമയവും ആണ് . മറിച്ച് പിതൃയാനമാർഗ്ഗം , കറുത്തതും ,ഘോരാന്ധകാരമയവുമാണ് . ഇതിനെയാണ് ഭഗവത് ഗീതയിൽ ഇങ്ങനെ വർണിച്ചിരിക്കുന്നത്‌ :- ശുക്ലകൃഷ്ണേ ഗതേ ഹ്യേതേ  ജഗതഃ ശശ്വതേ  മതേ എകര്യാ യാന്യനാവൃത്തിമന്യയാഽഽ വർത്തതേ പുനഃ ദേവയാനമാർഗ്ഗം ആവർത്തനമില്ലാത്ത മുക്തിമാർഗ്ഗമാണ് .എന്നാൽ പിതൃയാനമാർഗ്ഗം പുനരാവത്തിക്കുന്നതാണ് . മേൽപ്പറഞ്ഞ മുക്തിദായകമായ ദേവയാനമാർഗ്ഗത്തിനാണ് അർച്ചിരാദിമാർഗ്ഗം  എന്ന് പറയുന്നത് . പ്രകാശകാരകനായ അഗ്നിയേയാണ് 'അർച്ചി' എന്ന് വിളിക്കുന്നത്‌ . അർച്ചിരിഹഃ  സിതഃ പക്ഷ ഉത്തരായണ വത്സരൗ മരുദ്രവീന്ദവോ വിദ്യുദ്വരുണേന്ദ്ര ചതുർമുഖാഃ ഏതേ ദ്വാദശ ധീരാണാം രഥാമാതി വാഹികാഃ വൈകുണ്ഠ പ്രാഹകാ വിദ്യുദ്വരുണാദേസ്ത്വനുഗ്രഹാഃ മുക്തരായ ബ്രഹ്മജ്ഞാനികൾ ,അർച്ചിരാദിമാർഗ്ഗത്തിലൂടെ വൈകുണ്ഠത്തിലെത്തുന്നു . ഭൂലോകത്തുനിന്ന് അവിടേക്കുള്ള മാർഗ്ഗമദ്ധ്യേ അഗ്നിലോകം , അഹലോകം ,ശുക്ലപക്ഷലോകം ,ഉത്തരായണലോകം,സംവത്സരലോകം,വായു...

Beatiful World Inside

  __._,_.___ Messages in this topic ( 2 ) Reply (via web post) | Start a new topic Messages MARKETPLACE From kitchen basics to easy recipes - join the Group from Kraft Foods Change settings via the Web (Yahoo! ID required) Change settings via email: Switch delivery to Daily Digest | Switch format to Traditional Visit Your Group | Yahoo! Groups Terms of Use | Unsubscribe Recent Activity   329 New Members Visit Your Group Yahoo! Groups Going Green Zone Learn to go green. Save energy. Save the planet. Y! Groups blog the best source for the latest scoop on Groups. 10 Day Club on Yahoo! Groups Share the benefits of a high fiber diet. . __,_._,___

മദ്യനിരോധനവും അനന്തരഫലങ്ങളും ...

മദ്യ നിരോധനത്തിന് ശേഷം എന്താണ്  വരാൻ പോകുന്നത് ...? അതിർത്തികളിൽ പോലീസിനു ഇതുപോലെ പല പരിസ്ഥിതികളെയും നേരിടേണ്ടി വരും . സംശയമില്ല ....!

ധർമ്മ വിഹീനമായ ഒരു ദെവസം ചുമ്മാ പാഴായി ..

സ്നാനം ദാനം ജപോ ഹോമഃ സ്വാദ്ധ്യായ ദേവതാർച്ചനം യസ്മിൻ ദിനേ ന  സേവ്യന്തേ സ വൃഥാ ദിവസോ നൃണാം യത് പ്രാതഃ സംസ്കൃതം സായം നൂനമന്നം വിനശ്യതി നദീയരസ സമ്പുഷ്ടേ  കായേ കാ നാമ നിത്യതാ. ഗരുഢ പുരാണം -ഉത്തര -13(13-14 ) സ്നാന ,ദാന ,ജപ ,ഹോമ ,സ്വാദ്ധ്യായം  എന്ന് വെച്ചാൽ ( വേദ-പുരാണ പാഠം ,സ്തോത്ര മന്ത്ര ജപം ), ദേവ പൂജനം എന്ന് വച്ചാൽ ,ബലിവൈശ്വാനരം -ബലി വിശ്വദേവം -പഞ്ചഭൂതയജ്ഞം എന്നൊക്കെ പറയും  . ഇവ അനുഷ്‌ഠിക്കാത്ത മനുഷ്യന്റെ, ആ ദിനം വ്യർത്ഥമെന്നറിയുക . രാവിലെ ഒണ്ടാക്കിയ കഞ്ഞീം കറീം വൈകിട്ടത്തേക്ക് വളിക്കാൻ തുടങ്ങുന്നുവെങ്കിൽ , അതേ അന്നത്തിന്റെ രസത്താൽ സമ്പുഷ്ടമായ നമ്മടെ ഈ ശരീരത്തിന് എങ്ങനെ നിത്യത കൈവരിക്കാൻ കഴിയും ... .?