ഇതും ഒരു കഥ ...!

चतुर सखीं  लखि कहा बुझाई।
पहिरावहु जयमाल सुहाई
सुनत जुगल कर माल उठाई।
प्रेम बिबस पहिराई न जाई।

ചതുർ  സഖീം ലഘി കഹാ  ബുഝായി
പഹിരാവഹു ജയ്മാൽ സുഹായി
സുനത് ജുഗല് കർ  മാല്  ഉഠായി
പ്രേം ബിബാസ് പഹിരായി ന ജായി .

ത്രയംബകം വില്ലോടിഞ്ഞു . സീതാ ദേവി ശ്രീരാമ സവിധം ആനയിക്കപ്പെട്ടു . ക്ഷത്രിയ സിംഹങ്ങളുടെ  കഴുത്ത് മാതാ  -പിതാക്കളുടെയും ഗുരുജനങ്ങളുടെയും മുന്നിലലാതെ മറ്റാരുടെയും സമക്ഷം താഴില്ലല്ലോ ..? ബാല മൃഗരാജ സമാനനായ  ശ്രീ രാമന്റെ  ഉയർന്ന ശിരസ്സിൽ വരമാലയണിയിക്കുവാനാകാതെ ഇതികർത്തവ്യമൂഢയായി നിന്നു . പിന്നെയാ  കാതര നയനങ്ങൾ  കൊണ്ട് ലക്ഷ്മണനെ ഒന്നുഴിഞ്ഞു . നിമിഷങ്ങള കൊണ്ട് ലക്ഷ്മണൻ കാര്യം ഗ്രഹിച്ചെടുത്തു . പിന്നെയോട്ടും വൈകിയില്ല . ലക്ഷ്മണൻ സോദര ചരണങ്ങളിലേക്ക്  സാഷ്ടാംഗം വീണു . പ്രിയ സോദരനെ പിടിച്ചുയർത്താനായി  അദ്ദേഹം കുനിഞ്ഞ ലാക്കിന് സീതാദേവി അദ്ദേഹത്തിന്റെ കഴുത്തിൽ വരണമാല്യമണിയിച്ചു.
 
 

Comments

Popular posts from this blog

अर्चिरादि मार्ग

THE PANCHA MAHA YAJNAS : Five Daily Sacrifices To Be Performed By Every Householder

Chanakya quotes - Subhashita