സഹ്യാദ്രി വാണും മലയാദ്രി വാണും ഗൃഹ്യാശപോക്കും നരരൊത്തു മുന്നം ഗുഹ്യാത്മരൂപം ഫണിവീരർ പാണി ഗൃഹ്യാംഗരായ്ത്തമിലിണങ്ങി പോലും നാഗങ്ങൾ കാടേറിന മാനുഷീസം - യോഗങ്ങളാൽത്തീർത്തൊരു മിശ്രവംശം ഭാഗത്തിൽപ്പറ്റു ലയിച്ചു നായർ - യോഗത്തിലെന്നുണ്ട് ചിലർക്കു പക്ഷം ആക്കുന്നിലന്നാ നരനാഗയോഗത്താൽ വായ്ക്കുന്നിനത്തിൽ ചിലർ കൂടിയാലും ഓർക്കും വിധൗ കാട്ടിൽ മരച്ചുവട്ടിൽ പാർക്കും വെറും കാടർകളായിരിക്കാം സ പ്രാർത്ഥനം നാഗ സമർച്ച ചെയ്യു - മി പ്രാകൃത ദ്രാവിഡ നായർ വർഗ്ഗം വിപ്രാഗമനത്തിനു പെരുത്തു മുമ്പും സ്വപ്രാഭവം കാട്ടിയിരുന്നു പോലും ഓരോ മഹീദേവകുലങ്ങൾ വന്നി - ങ്ങോരോരിടം കാടുകളിപ്രകാരം വേരോടു വൃക്ഷങ്ങൾ മുറിച്ചു ഭൃത്യ - ന്മാരോടു കൂടി കൃഷിഭൂമിയാക്കി മുമ്പാദ്യമേ നായർകൾ നേടിവച്ച സമ്പാദ്യമോരോ തറയുണ്ടതിങ്കൽ വമ്പാർന്ന കാവുമുണ്ടതു ദൈവമാക്കി - ത്തമ്പാരുമൊരൊ തറയോടു ചേർത്തു ഈവണ്ണമീക്കേരള ദക്ഷിണാർദ്ധ - മാ വന്ന നമ്പൂരിജനം ക്രമത്തിൽ ഭാവജ്ഞരാകും കുടിയാന്മാരോടൊത്താ - ണാവശ്യമാം പോലെയെടുത്തതത്രേ അക്കാരണത്താൽക്കുടിയാർകൾ കൂലി - ക്കൈക്കാർകളാണെങ്കിലുമൂഴിയിന്മേൽ ഇക്കാലവും ജന്മികളോടോത്തു കാണാം വക്കാണമിട്ടേൽപ്പൂ ചിരാവകാശം
‘आसिन्धु सिन्धुपर्यन्ता यस्य भारत भूमिका. पितृभू: पुण्यभूश्चैव स वै हिन्दुरितीस्मृतः’ अर्थात – समुद्र से हिमालय तक भारत भूमि जिसकी पितृभूमि है जिसके पूर्वज यहीं पैदा हुए हैं व यही पुण्य भमिू है, जिसके तीर्थ भारत भूमि में ही हैं, वही हिन्दू है… A Hindu is a person who regards this land of Bharatavarsha, from the Indus to the seas as his Fatherland as well as his holy land, that is the cradle land of his religion.