നായർ ചരിത്ര കാവ്യം ..!


 നാഗങ്ങൾ കാടേറിന മാനുഷീസം -
യോഗങ്ങളാൽത്തീർത്തൊരു മിശ്രവംശം
ഭാഗത്തിൽപ്പറ്റു  ലയിച്ചു നായർ -
യോഗത്തിലെന്നുണ്ട് ചിലർക്കു പക്ഷം

ആക്കുന്നിലന്നാ നരനാഗയോഗത്താൽ
വായ്ക്കുന്നിനത്തിൽ ചിലർ കൂടിയാലും
ഓർക്കും  വിധൗ കാട്ടിൽ മരച്ചുവട്ടിൽ
പാർക്കും വെറും കാടർകളായിരിക്കാം


സ പ്രാർത്ഥനം  നാഗ സമർച്ച ചെയ്യു -
മി പ്രാകൃത ദ്രാവിഡ നായർ വർഗ്ഗം
വിപ്രാഗമനത്തിനു പെരുത്തു  മുമ്പും
സ്വപ്രാഭവം കാട്ടിയിരുന്നു പോലും


   ഓരോ മഹീദേവകുലങ്ങൾ വന്നി -
ങ്ങോരോരിടം കാടുകളിപ്രകാരം
വേരോടു  വൃക്ഷങ്ങൾ മുറിച്ചു ഭൃത്യ -
ന്മാരോടു കൂടി കൃഷിഭൂമിയാക്കി

മുമ്പാദ്യമേ  നായർകൾ നേടിവച്ച
സമ്പാദ്യമോരോ തറയുണ്ടതിങ്കൽ
വമ്പാർന്ന കാവുമുണ്ടതു  ദൈവമാക്കി -
ത്തമ്പാരുമൊരൊ  തറയോടു ചേർത്തു

ഈവണ്ണമീക്കേരള ദക്ഷിണാർദ്ധ -
മാ വന്ന നമ്പൂരിജനം ക്രമത്തിൽ
ഭാവജ്ഞരാകും  കുടിയാന്മാരോടൊത്താ -
ണാവശ്യമാം പോലെയെടുത്തതത്രേ

അക്കാരണത്താൽക്കുടിയാർകൾ കൂലി -
ക്കൈക്കാർകളാണെങ്കിലുമൂഴിയിന്മേൽ
ഇക്കാലവും ജന്മികളോടോത്തു കാണാം
വക്കാണമിട്ടേൽപ്പൂ  ചിരാവകാശം


നമ്പൂരിമാർ മക്കളിൽ മൂസ്സുവേട്ടു
സമ്പൂർണമായേൽക്ക ഗൃഹസ്ഥ ധർമ്മം
പിമ്പുള്ള പേർ പിന്തുണനിന്നു പുഷ്ടി
ക്കമ്പറ്റു യത്നിക്ക ഗൃഹത്തിൽ നിത്യം
 
ഉണ്ടായിടാ സന്തതിയെന്നുകണ്ടാൽ
രണ്ടാമതും  വേൾക്കണ, മായതന്ന്യേ
ഉണ്ടാക്കി  വേറേ  ഗൃഹവിത്തമെങ്കിൽ  
കൊണ്ടാടി വേൾക്കാമതിനില്ല  ദോഷം

അല്ലായ്കിലോ സ്നാതകർ തമ്പിമാരി -
ങ്ങെല്ലാം വെറും നൈഷ്ഠികമട്ടിരിക്ക
വല്ലായ്കിലന്യന്റെ ഗൃഹത്തിൽ വയ്യെ -
ന്നില്ലാ തരം  പോലെ പുനർവ്വിവാഹം

ഈ ജാതി സംബന്ധ വിവാഹമൽപ്പം
കീഴ് ജാതിയാം സ്ത്രീയിലുമാചരിപ്പൂ
വൈജാത്യമുള്ളോരിതുകൊണ്ടു ശൂദ്ര
സ്ത്രീജാതരും വിപ്രരായിരിപ്പൂ .


വിപ്രാത്മജത്വം മലയാള ശൂദ്രർ -
ക്കിപ്രാപ്തി ബുദ്ധിക്കഴകുക്കു  വീര്യാ -
നൽ  പ്രാഭവംമറ്റുമണച്ചു മേന്മേൽ
സൽ പ്രാർത്ഥ്യ  മാഹാത്മ്യവുമേകിപോലും

തോൽപ്പൂ നായർകൾ പക്ഷേ ചിലപ്പോ-
ളേൽപ്പൂ വീണ്ടും സംഹരിപ്പൂ  മരിപ്പൂ
മൂപ്പൂവൽപ്പം താന്നിരിപ്പൂമൊരുപ്പൂ -
വിപ്പൂഴിക്കൊത്ത കൃഷിക്കും നടപ്പൂ .

പോരുണ്ടെങ്കിൽ  പോകണം ശസ്ത്രവിദ്യ -
യ്ക്കാരും ശീലിക്കാതിരുന്നതല്ലാ
പേരുണ്ടാക്കും  വിദ്യ വൻപോർക്കളത്തിൽ
ച്ചേരും  ശസ്ത്രക്കളത്തിലേ വീരർ കാണ്മൂ 

(തമ്പുരാനോട്   നിസ്സീമമായ കടപ്പാട് )

"പത്തനംതിട്ട താഴേ വെട്ടിപ്രം പാറ്റുപുരത്ത്  മനോജ്‌ കുറുപ്പ് മാടമ്പി "


Popular posts from this blog

अर्चिरादि मार्ग

ഒരു പ്രാണിയേയും വിദ്വേഷിക്കാതെയും....

Nothing to beat Indians in knowledge....!