ചെമ്പകശ്ശേരി രാജാവിന് രണ്ടു സൈന്യാധിപരാണ് ഉണ്ടായിരുന്നത് . ആദ്യത്തേത് അതീവ സത്യസന്ധനും , പിന്നെ ആയോധന കലയുടെ പ്രശസ്തിയും , അതോടൊപ്പം തന്നെ വൈദ്യവൃത്തിയിൽ അതീവ നിപുണതയും, പ്രഭുത്വവും ഒത്തു ചേർന്ന സവിശേഷ വ്യക്തിത്വത്തിന് ഉടമയായ ശ്രീമാൻ വെള്ളൂർ കുറുപ്പ് , രണ്ടാമത്തേത് തുളുനാട്ടിലെ ദ്രോണം പിള്ളി നായ്ക്കരുടെ ആരാധനാ വിഗ്രഹം കപടതയിലൂടെ കരസ്ഥമാക്കി അമ്പലപ്പുഴയെത്തിയ മാത്തൂർ പണിക്കരും. പ്രസ്തുത വിഗ്രഹം തിരഞ്ഞു അമ്പലപ്പുഴയെത്തിയ ദ്രോണമ്പിള്ളി നായ്ക്കർക്ക് ഗുരുസ്ഥാനം കൽപ്പിച്ചനുഗ്രഹിച്ച് നല്കി , സൂത്രത്തിൽ നെടുമുടിയിൽ ഒരു ക്ഷേത്രവും പണിയിച്ചു കൊടുത്ത് , അവിടെ കുടിയിരുത്തിയ ശേഷം , ആ മഹായോദ്ധാവിന്റെ സന്നിഹിതിയുടെ പിൻബലത്തിൽ അമ്പലപ്പുഴ രാജാവിന്റെ സൈന്യാധിപനായി മാറിയ മാത്തൂർ പണിക്കരും. എങ്കിലും രാജസന്നിധിയിൽ മുൻ പറഞ്ഞ കാരണങ്ങളാൽ വെള്ളൂർ കുറുപ്പവർകൾക്കു തന്നെയായിരുന്നു എന്നും മുൻഗണന . ഇതിനാൽ പണിക്കർക്ക് , കുറുപ്പദ്ദേഹത്തോട് കടുത്ത അസൂയയും ഉണ്ടായിരുന്നു എന്നെടുത്തു പറയേണ്ടതില്ലല്ലോ ....? ഒരിക്കൽ രാജാവിന്റെയും , മാത്തൂ...