കപ്പായണം
ഫലമൂലാശിനൗ ദാന്തൗ താപസൗ ബ്രഹ്മചാരിനൗ
പുത്രൗ ദാസരഥസ്യാതൗ ഭ്രാതരൗ രമലക്ഷ്മണൗ
( രാമരക്ഷാ സ്തോത്രം )
ഐരാവതം ഗജേന്ദ്രാണാം നരാണാം ച നരാധിപം - ഭഗവത് ഗീത 10 / 27 .
ഗഗേന്ദ്രന്മാരിൽ ഐരാവതവും മനുഷ്യരിൽ രാജാവും ഞാൻ തന്നെയാണ് .(ഭഗവാൻ ശ്രീകൃഷ്ണൻ അർജ്ജു നനോട് ).
രണ്ടാം ലോകമഹായുദ്ധകാലത്തെ പട്ടിണിക്കെടുതിയിൽ നിന്ന് പ്രജകളെ രക്ഷിക്കാൻ ,വിശാഖം തിരുന്നാൾ മഹാരാജാവും , മൂലം തിരുന്നാൾ മഹാരാജാവും മൂലം, ബ്രസീലിൽ നിന്ന് ഇറക്കുമതി ചെയ്യിക്കപ്പെട്ട് , പ്രചരിപ്പിച്ച ഒരു മൂലമാണ് ,കപ്പ എന്ന മരച്ചീനി .ജൈവ ശാസ്ത്ര വിശാരദനായിരുന്ന വിശാഖം തിരുന്നാൾ മഹാരാജാവ് (1880 -1885), ബ്രസീൽ സ്വദേശിയായ , ഈ മൂലത്തിന്റെ ഗുണഗണങ്ങൾ മനസ്സിലാക്കുകയും ,. യുദ്ധക്കെടുതിയിൽ വലയുന്ന പ്രജകളുടെ ഇടയിൽ , ഈ മൂലത്തെ പ്രചരിപ്പിക്കാനും തീരുമാനിച്ചു . അതിലേക്കായി ബ്രസ്സീലിൽ നിന്ന് കപ്പത്തണ്ടുകൾ വരുത്തുകയും , കൊട്ടാരപ്പറമ്പിന്റെ ഒരു തുണ്ടിൽ കമ്പിവേലി കെട്ടിച്ച് , തണ്ടുകൾ നാട്ടി കൃഷി ആരംഭിക്കുകയും ചെയ്തു .പിന്നീട് തന്റെ ഉത്തമരായ പ്രജകൾക്ക് , തന്നോടുള്ള വിധേയത്വം നന്നായി ബോദ്ധ്യമുണ്ടായിരുന്ന തിരുമനസ്സ് , ഒരു ഉത്തരവും ഇറക്കി - കൊട്ടാര ആവശ്യങ്ങൾക്കുമാത്രമുള്ളതാണ് കപ്പയെന്നും അതിൽ കൈവക്കുന്ന പ്രജ ആരോ അവൻ കഠിന ശിക്ഷക്ക് വിധേയനാക്കപ്പെടും എന്നുമായിരുന്നു തിരുമനസ്സിന്റെ കല്പ്പന . കല്പ്പന കമ്പിവേലിയും പൊളിക്കും എന്നായിരുന്നു , തിരുവിതാംകൂറിലെ അക്കാലത്തെ പ്രമാണം . ഉത്തരവ് ഇറങ്ങിയ അന്ന് തന്നെ ,കപ്പക്കമ്പ് മോഷ്ടിക്കപ്പെടുകയും , മഹാരാജാവ് തന്റെ ലക്‌ഷ്യം നേടിയെടുക്കുകയും ചെയ്തു . അല്ലാതെ കപ്പ എന്ന മൂലം ,തെങ്ങ് പോലെ കേരളത്തിന്റെ തനതായ സസ്യമല്ല .അതുകൊണ്ട് തന്നെ , അത് തിന്നു ജീവിക്കാൻ ഞാൻ ബാദ്ധ്യസ്ഥനും അല്ല .