ജീവകാരുണ്യ പഞ്ചകം -ശ്രീ നാരായണ ഗുരുദേവൻ



 എല്ലാവരുമാത്മ സഹോദരരെ -
ന്നല്ലേ പറയേണ്ടതിതോർക്കിൽ നാം
കൊല്ലുന്നതുമെങ്ങനെ ജീവികളെ-
തെല്ലും കൃപയറ്റു ഭുജിക്കയും

കൊല്ലാവ്രതമുത്തമമാമതിലും
തിന്നാവ്രതമെത്രയുമുത്തമം
എല്ലാ  മതസാരവുമോർക്കിലിതെ-
ന്നല്ലേ പറയേണ്ടത് ധാർമ്മികരേ  ..?

കൊല്ലുന്നത്‌ തങ്കൽവരിൽ പ്രിയമാ
മല്ലേ വിധിയാർക്കു  ഹിതപ്രദമാം
ചൊല്ലേണ്ടത് ധർമ്മ്യമിതാരിലു മൊ
ത്തല്ലേ മരുവേണ്ടതു  സൂരികളേ..?

കൊല്ലുന്നവനില്ല ഭുജിപ്പതിനാ -
ളില്ലെങ്കിലശിക്കുക തന്നെ ദൃഢ൦
കൊല്ലിക്കുക കൊണ്ട് ഭുജിക്കുകയാം
കൊല്ലുന്നതിൽ നിന്നുമുരത്തൊരഘ൦

കൊല്ലായ്കിലവൻ ഗുണമുള്ള പുമാ-
നല്ലായ്കിൽ മൃഗത്തൊടു  തുല്യനവൻ ,
കൊല്ലുന്നവനില്ല ശരണ്യത  മ -
റ്റെല്ലാ വക നന്മയുമാർന്നിടിലും.

Popular posts from this blog

अर्चिरादि मार्ग

THE PANCHA MAHA YAJNAS : Five Daily Sacrifices To Be Performed By Every Householder

Chanakya quotes - Subhashita