ആൾക്കൂട്ടത്തിൽ വേറിട്ട് നിന്ന വ്യക്തിയായിരുന്നു ഇദ്ദേഹം . മൃദു ഭാഷി , കുലീനമായ പെരുമാറ്റം . മസ്സിലുപിടിച്ചു കാണിക്കുന്ന സമൂഹത്തിൽ , ഇദ്ദേഹത്തിന്റെ മൃദുസ്മേര വദനം മനസ്സിനൊരു കുളിർമ്മ യായിരുന്നു. ഇദ്ദേഹത്തിന്റെ അകാല നിര്യാണത്തിൽ ഇന്നലെ പ്രകൃതിപോലും കണ്ണുനീർ പൊഴിച്ചു എന്ന് പറയാതെ വയ്യ . ....!
"അല്ലെന്നും പകലെന്നും
ചൊല്ലും പൊരുളും കടന്ന സുന്ദരമേ !
കൊല്ലെന്നോടുയിരെക്കൊ
ണ്ടല്ലേ നീ കൈവിലക്കു താനയ്യോ ...!"
രാപ്പകൽ - വക്വർത്ഥ ഭേദഭാവങ്ങൾക്കതീതമായ സൌന്ദര്യമൂർത്തേ ...! എന്റെ ഉയിരിനെ രൊക്കവിലയ്ക്ക് നീ തിരികെയെടുക്കുന്നതിനെയല്ലേ മരണമെന്ന് വിളിക്കുന്നത് ......? സ്വാനുഭവഗീതി -97 ശ്രീ നാരായണ ഗുരുദേവൻ .
നടന്നു പോകുന്നവനെ ആദ്യം തട്ടിയും മുട്ടിയും , വണ്ടിയിൽ കയറാൻ നിർബന്ധിതനാക്കുക . വണ്ടിയിൽ കയറിയവന്റെ പഴയ വണ്ടി മാറ്റി, പുതുത് വാങ്ങാൻ , അവന്റെ ഓടിക്കൊണ്ടിരിക്കുന്ന വണ്ടിയിൽ കല്ലും, കട്ടയും , ഇഷ്ടികകളും , തടിക്കഷ്ണങ്ങളും ഇട്ടുകൊണ്ട് അപായപ്പെടുത്തുക . ഇങ്ങനെ പുതിയത് വാങ്ങാൻ പ്രചോദനം സൃഷ്ടിച്ചില്ല എങ്കിൽ, അത് പല അനുബന്ധ വ്യവസായങ്ങളുടെയും തകർച്ചക്ക് കാരണമാകുന്നു .പുതുതായി പുറത്തിറങ്ങുന്ന അസംഖ്യം മോഡലുകൾ വിൽകാനാവാതെ തുരുമ്പെടുക്കും . ഉദാഹരണത്തിന് ഇൻഷുറൻസ് , ഇന്ധന വിതരണക്കാർ, സ്പെയർ പാർട്സ് വിതരണക്കാർ മുതലായവർ. ഇതിലെല്ലാമുപരി മെക്കാനിക്കുകൾ പണിയൊന്നുമില്ലാതെ വീട്ടിലിരിക്കേണ്ടി വരുന്ന ഒരു അവസ്ഥ സംജാതമാകില്ലേ...? ' കാലനില്ലാത്ത കാലത്ത്' സംഭവിച്ചപോലെ . .! ഇന്നു നമ്മുടെ നാട്ടിൽ നടക്കുന്ന എല്ലാ വാഹന അപകടങ്ങളുടെയും പിന്നിൽ ,ഈ കമ്പനികളുടെ ദല്ലാളന്മാരുടെ കയ്യുണ്ട് . മുപ്പതു വർഷങ്ങളൾക്ക് മുൻപ് വല്ലപ്പോഴും സംഭവിക്കുന്ന ഒരു വാഹനാപകടം നമ്മെ വല്ലാതെ പിടിച്ചു കുലുക്കുമായിരുന്നു . ഇന്നാവികാരം നിസ്സംഗതക്ക് വഴിമാറിയിരിക്കുന്നു .അന്ന് വാഹനങ്ങള്ക്ക് 'അള്ള് ' വച്ച് ചക്രങ്ങൾ തകരാറിലാക്കുന്ന ഒരു പരിപാടി നിലവിലുണ്ടായിരുന്നു . അന്നത്തെ 'അള്ള് ' വപ്പിന്റെ കാലാനുസൃതമായ വളർച്ച, നമ്മളെ ' ഇന്ന് കാണുന്നവനെ നാളെ കാണുന്നില്ല' എന്ന അവസ്ഥയിൽ കൊണ്ടെത്തിച്ചിരിക്കുന്നു ......!!
Comments
Post a Comment