108 Shiva Temples in Kerala created by Lord Parasurama...
ശ്രീമദ്ദക്ശീണകൈലാസം ശ്രീപേരൂരു രവീശ്വരം
അചീന്ദ്രം ചൊവ്വരമ് മാത്തൂര് തൃപ്പരങ്ങോട്ടഥ മുണ്ഡയൂര്
ശ്രീമമന്ധാമ്കുന്നു ചൊവ്വല്ലൂര് പാണഞ്ചേരികൊരട്ടിയും
പൊരാണ്ഡുക്കാട്ടുവുങ്ങ്ന്നൂര് കൊല്ലൂരും തിരുമങ്ഗലം
തൃക്കാരിയൂരുകുന്നപ്രമ് ശ്രീവെള്ളൂരഷ്ടമങ്ഗലം
ഐരാണിക്കുളവും കൈനൂര് ഗോകർണ്ണമെറണാകുളം
പാരിവാലൂരടാട്ടുമ് നല്പരപ്പില് ചാത്തമങ്ഗലം
പാറാപറമ്പു തൃക്കൂരു പനയൂരു വയറ്റില
വൈക്കം രാമേശ്വരം മറ്റുമേറ്റുമാനൂര് എടകൊളം
ചെമ്മന്തട്ടാലുവാ പിന്നെ തിരുമിറ്റകോട്ടു ചേര്ത്തല
കല്ലാറ്റുപുഴ തൃക്കുന്നു ചെറുവത്തൂരു ചൊങ്ങണം
തൃക്കപാലേശ്വരം മൂന്നും അവിട്ടത്തൂര് ചെരുമ്മല
കൊല്ലത്തും കാട്ടുകമ്പാല പഴയനൂരു പേരകം
ആതമ്പള്യേരമ്പളിക്കാടു ചേരാനെല്ലാരു മാനിയൂര്
തളിനാലു കൊടുങ്ങല്ലൂര് വഞ്ചിയൂര് വഞ്ചുളേശ്വരം
പാഞ്ഞാര്കുളം ചിറ്റുകുളം ആലത്തൂരഥ കൊട്ടിയൂര്
തൃപ്പാളൂരു പെരുന്തട്ട തൃത്താല തിരുവല്ലയുമ്
വാഴപള്ളി പുതുപ്പള്ളി മംഗലം തിരുനക്കര
കൊടുമ്പൂര് അഷ്ടമിക്കോവിൽ പട്ടണിക്കാട്ടുനഷ്ടയിൽ
കിള്ളിക്കുറിശ്ശിയും പുത്തൂര് കുംഭസംഭവമന്ദിരം
സോമേശ്വരഞ്ചവെങ്ങാല്ലൂര് കൊട്ടാരക്കര കണ്ടിയൂര്
പാലയൂരു മഹാദേവനെല്ലൂരഥനെടുമ്പുര
മണ്ണൂര് തൃച്ചളിയൂര് ശൃങ്ഗപുരം കോട്ടുരു മമ്മിയൂര്
പറമ്പുമ് തളളി തിരുനാവയ്ക്കരീക്കാട്ടു തെന്മല
കോട്ടപ്പുറം മുതുവറവളപ്പായ് ചേന്ദമങ്ഗലം
തൃക്കണ്ഡിയൂര് പെരുവനം തിരുവാല്ലൂര് ചിറയ്ക്കാലും
ഇപ്പറഞ്ഞവ നൂറ്റെട്ടുമ് ഭക്തിയൊത്തു പഠിയ്ക്കുവോര്
ദേഹമ് നശിക്കിലെത്തീടുമ് മഹാദേവന്റെ സന്നിധൗ
പ്രദോഷത്തില് ജപിച്ചാകിലശേഷ ദുരിതമ് കെടുമ്
യത്രയത്ര ശിവക്ഷേത്രമ് തത്രതത്ര നമാമ്യഹമ്
http://www.shaivam.org/siddhanta/spke_108.htm

<< Home