Sunday, March 1, 2015

ഭാരത സാവിത്രി ...



ന ജാതു  കാമാന്ന ഭയാന്ന ലോഭാത്
ധർമ്മം  ത്യജേ ജ്ജീവിസ്യാപി ഹേതോഃ
നിത്യോ ധർമ്മഃ സുഖദുഃഖേ ത്വനിത്യേ
ജീവോ നിത്യോ ഹെതുരസി ത്വനിത്യഃ
കാമം മൂലമോ ,ഭയം മൂലമോ  അഥവാ ജീവരക്ഷക്കുവേണ്ടിയോ  പോലും ഒരിക്കലും ധർമ്മം ത്യജിക്കരുത്.ധർമ്മം നിത്യമാകുന്നു. സുഖ ദുഖങ്ങൾ അനിത്യങ്ങളാകുന്നു .അതേ  പോലെ ജീവാത്മാവ് നിത്യവും ശാശ്വതവുമാകുന്നു പക്ഷെ ശരീരം അനിത്യമാകുന്നു.  
ധർമ്മോ ജയതി നഽധർമ്മഃ
സത്യം ജയതി നാഽനൃതം
ക്ഷമാ ജയതി ന ക്രോധഃ
വിഷ്ണുർജ്ജയതി നാഽസുരഃ
ധർമ്മം ജയിക്കും അധർമ്മം ജയിക്കില്ല .സത്യം ജയിക്കും, അസത്യം ജയിക്കില്ല .ക്ഷമ ജയിക്കും ,കോപം ജയിക്കില്ല. വിഷ്ണു ജയിക്കും അസുരൻ ജയിക്കില്ല .