പശൂന് പോച്ച പറിച്ചുകൊടുത്താലുള്ള പുണ്യം ...!
സർവ്വ വ്രതോപവാസേഷു സർവ്വേഷ്വേവ തപ:സു ച
യത് പുണ്യം ച മഹാദാനേ യത്പുണ്യം ഹരിസേവനേ
ഭുവ: പര്യടനേ യന്തു സർവ്വവാക്യേഷു യത് ഭവേത്
യത്പുണ്യം സർവ്വയജ്ഞേഷു ദീക്ഷായാം ലഭേന്നര:
തത് പുണ്യം ലഭതേ പ്രാജ്ഞോ ഗോഭ്യോ ദത്വാ തൃണാനി ച.
ബ്രഹ്മവൈവർത്ത പുരാണം -12 -87 -89
തീരത്ഥ സ്ഥാനങ്ങളിൽ പോയി സ്നാന -ദാനാനന്തരം കിട്ടുന്ന പുണ്യം , ബ്രാഹ്മണ ഭോജന നിമിത്തം ലഭ്യമാകുന്ന പുണ്യം , സമ്പൂർണ വ്രതോപവാസ ,തപസ്യ ,മഹാദാനങ്ങളും , ശ്രീഹരി പൂജന ശേഷ വും കൈവരുന്ന പുണ്യം ,
സമ്പൂർണപൃഥ്വീ പരിക്രമോപരാന്തം ആർജ്ജവമാകുന്ന പുണ്യം , സമസ്ത വേദ വാക്യങ്ങളും ഹൃദിസ്ഥമാക്കിയ ശേഷം ലഭ്യമാകുന്ന പുണ്യ ലാഭം , സമസ്ത യജ്ഞങ്ങളും ചെയ്ത ശേഷം കൈവരുന്ന പുണ്യ ലാഭം, മേൽപ്പറഞ്ഞ എല്ലാ പുണ്യങ്ങളും ബുദ്ധിമാനായ മനുഷ്യൻ പശൂനേ പോച്ച തീറ്റി നേടുന്നു....!


<< Home