മലയാളത്തിലെ നെല്ലി എന്ന പദത്തിൽ നിന്നാണ് തിരുനെല്ലി എന്ന സ്ഥലപ്പേരിന്റെ ഉദ്ഭവം എന്നാണു പറയപ്പെടുന്നത് . നെല്ലി എന്നാൽ എന്തെന്ന് നമുക്കൊക്കെ അറിയാവുന്ന കാര്യമാണല്ലോ ?ഒരിക്കൽ ബ്രഹ്മാവ് ലോകമാകെ ചുറ്റി സഞ്ചരിക്കുന്നതിനിടയിൽ , ഒരു വൃക്ഷച്ചുവട്ടിൽ ഭഗവാൻ ശ്രീ വിഷ്ണുവിന്റെ ഒരു വിഗ്രഹം കാണുകയുണ്ടായി . അതു കൊണ്ടാണ് ഈ മനോഹരമായ താഴ്വരയിലെ അതി പുരാതനമായ് ഈ ക്ഷേത്രത്തിനും സമീപ പ്രദേശത്തിനും തിരുനെല്ലി എന്ന പേര് വരാൻ കാരണമെന്നത്രേ പറയപ്പെടുന്നത്. ഭഗവാൻ വേദവ്യാസനാൽ രചിക്കപ്പെട്ടിട്ടുള്ള പദ്മപുരാണത്തിലും സഹ്യാദ്രി താഴ്വരയിലുള്ള ഈ ക്ഷേത്രത്തെക്കുറിച്ച് പരാമർശമുണ്ട് .തിരുനെല്ലി ക്ഷേത്രത്തിനു 'അമലക' എന്നും 'സിദ്ധ മന്ദിരം' എന്നുംകൂടി പേരുണ്ട് .
എ .ഡി .767 നും എ.ഡി. 834 നും ഇടയ്ക്കു ഭരിച്ചിരുന്ന ചേര രാജാവ് കുലശേഖരനാണ് ഈ ക്ഷേത്രം നിർമ്മിച്ചത് എന്നാണു ചരിത്രകാരന്മാർ പറയുന്നത് .ഈ ക്ഷേത്ര നിർമ്മാണാനന്തരം വിരക്തനായി മാറിയ കുലശേഖര പെരുമാൾ ഒരു സന്യാസി ആയി എന്നാണു ചരിത്രം .ഇദ്ദേഹമാണ് സംസ്കൃതത്തിൽ രചിക്കപ്പെട്ടിട്ടുള്ള മുകുന്ദമാല എന്ന കൃതിയുടെ കർത്താവ് .
Thirunelli Temple...! Click here...