ഭൂമിയിലുള്ള ദേവതകളിൽ അഗ്നി മുഖ്യനാകുന്നു....!
 ഭൂമിയിലുള്ള
 ദേവതകളിൽ അഗ്നി മുഖ്യനാകുന്നു . " വായോരഗ്നിഃ " എന്നുവച്ചാൽ വായുവിൽ 
നിന്നാണ് അഗ്നി ഉണ്ടായത് . അഗ്നി മാർഗേണ മറ്റു ദേവതകൾക്ക് ഹവിസ്സ് 
അർപ്പിക്കുന്നതിനാൽ : ദേവതകളിൽ അഗ്നി മുഖ്യനായി തീർന്നു . യജ്ഞത്തിനും 
ഹോമത്തിനും നെയ്യ് ഒരു ഉത്തമ സാധനമാകയാൽ അഗ്നിക്ക് ഘ്രുതമുഖനെന്ന പേര് 
ലഭിച്ചു . ജ്വാലകളെ ജിഹ്വകളായും , സഞ്ചരിക്കുന്ന മാർഗത്തെ 
'കൃഷ്ണവർണ'മെന്നും അറിയപ്പെടുന്നു - അതുകൊണ്ട് അദ്ദേഹത്തിനു 
കൃഷ്ണവർത്മാവെന്നും പേരുണ്ട് . വായുവിൽനിന്നും ഉത്ഭവിക്കുന്ന അഗ്നിയെ തൃത 
അല്ലെങ്കിൽ തൃതീയ എന്നും, അന്തരീക്ഷത്തിൽ നിന്നും ഉത്ഭവിക്കുന്ന തീയെ  
അപാന്നപാത്തെന്നും , ഭൂമിയിലുള്ള അഗ്നിയെ ഗൂഢാഗ്നിയെന്നും വിളിക്കുന്നു. 
ദ്യോവിൽ സൂര്യനും , ആകാശത്തിൽ മിന്നൽ  മുതലായതും   വഴി സ്വയം  
പ്രത്യക്ഷപ്പെടുന്ന ഇദ്ദേഹം ഭൂമിയിൽ
 തൈലം , ഇന്ധനം , തീപ്പെട്ടിക്കൊള്ളി , ഗ്യാസ് ഇത്യാദി സാമഗ്രികളുടെ 
സഹായത്താൽ മാത്രമേ പ്രത്യക്ഷപ്പെടുന്നുള്ളൂ  എന്നതിനാൽ ഇദ്ദേഹത്തിനു 
'ഗൂഢാഗ്നി'യെന്ന പേര് സിദ്ധിച്ചു . 
"സ്വതേജസാ രക്ഷാംസി നിഘ്നൻ രക്ഷോഹാ ഭവതി "- ഇദ്ദേഹം സ്വതേജസ്സാൽ ആപത്തുകളെ നിഹനിക്ക മൂലം "രക്ഷോഹാ " എന്നപേരിലും അറിയപ്പെടുന്നു .
- Rig-Veda (the Wisdom of Verses)
contains 1028 hymns dedicated to
thirty-three nature gods. The most commonly addressed gods are :
                
                
- Indra (Rain god; King of Heaven)
 - Agni (Fire god)
 - Rudra (Storm god)
 - Soma (the Draught of Immortality) which was an alcoholic drink made from the leaves of the 'Soma' plant and was drunk during sacrifices.
 
 

Comments
Post a Comment