Saturday, February 28, 2015

ദ്വിമാർഗ്ഗജ്ഞാനം ...!

ഇഹലോകവാസാനന്തരം ,പരലോകത്തേക്കു ഗമിക്കുന്ന മനുഷ്യന് , പോകുവാൻ രണ്ടു മാർഗ്ഗങ്ങളാണ് ഉള്ളത് . ആദ്യത്തേത് ദേവയാനമാർഗ്ഗവും , രണ്ടാമത്തേത് പിത്രുയാനമാർഗ്ഗവും .ഇതിൽ ദേവയാനമാർഗ്ഗം ധവളവും ,ദീപ്തിമയവും ആണ് . മറിച്ച് പിതൃയാനമാർഗ്ഗം , കറുത്തതും ,ഘോരാന്ധകാരമയവുമാണ് .
ഇതിനെയാണ് ഭഗവത് ഗീതയിൽ ഇങ്ങനെ വർണിച്ചിരിക്കുന്നത്‌ :-

ശുക്ലകൃഷ്ണേ ഗതേ ഹ്യേതേ  ജഗതഃ ശശ്വതേ  മതേ
എകര്യാ യാന്യനാവൃത്തിമന്യയാഽഽ വർത്തതേ പുനഃ

ദേവയാനമാർഗ്ഗം ആവർത്തനമില്ലാത്ത മുക്തിമാർഗ്ഗമാണ് .എന്നാൽ പിതൃയാനമാർഗ്ഗം പുനരാവത്തിക്കുന്നതാണ് . മേൽപ്പറഞ്ഞ മുക്തിദായകമായ ദേവയാനമാർഗ്ഗത്തിനാണ് അർച്ചിരാദിമാർഗ്ഗം  എന്ന് പറയുന്നത് . പ്രകാശകാരകനായ അഗ്നിയേയാണ് 'അർച്ചി' എന്ന് വിളിക്കുന്നത്‌ .
അർച്ചിരിഹഃ  സിതഃ പക്ഷ ഉത്തരായണ വത്സരൗ
മരുദ്രവീന്ദവോ വിദ്യുദ്വരുണേന്ദ്ര ചതുർമുഖാഃ
ഏതേ ദ്വാദശ ധീരാണാം രഥാമാതി വാഹികാഃ
വൈകുണ്ഠ പ്രാഹകാ വിദ്യുദ്വരുണാദേസ്ത്വനുഗ്രഹാഃ

മുക്തരായ ബ്രഹ്മജ്ഞാനികൾ ,അർച്ചിരാദിമാർഗ്ഗത്തിലൂടെ വൈകുണ്ഠത്തിലെത്തുന്നു . ഭൂലോകത്തുനിന്ന് അവിടേക്കുള്ള മാർഗ്ഗമദ്ധ്യേ അഗ്നിലോകം , അഹലോകം ,ശുക്ലപക്ഷലോകം ,ഉത്തരായണലോകം,സംവത്സരലോകം,വായുലോകം ,സൂര്യലോകം ,ചന്ദ്രലോകം ,വിദ്യുത് ലോകം ,ഇന്ദ്രലോകം ,പിന്നെ ബ്രഹ്മലോകം എന്നീ ലോകങ്ങൾ താണ്ടിയാലേ വൈകുണ്ഠ പ്രാപ്തി സാദ്ധ്യമാകുന്നുള്ളൂ . ഭൂ ലോകത്ത് നിന്ന് വൈകുണ്ഠത്തിലേക്ക് പുറപ്പെടുന്ന ഭഗവാന്റെ വാത്സല്യഭാജനങ്ങൾ , ആദ്യം അഗ്നിലോകത്തെത്തുമ്പോൾ  ,അഗ്നിലോകത്തിന്റെ  അധിപനായ ദേവത , മാർഗ്ഗദർശ്ശകനായി മുക്താത്മാവിനെ , അടുത്തലോകമായ അഹലോകത്തിലേക്ക് അത്യാദരപൂർവ്വം നയിക്കുന്നു . അവിടെ അഹലോകാധിപനായ ദേവത ക്രമത്തിൽ അടുത്ത ലോകത്തേക്ക് നയിക്കുന്നു . ഈ പ്രക്രിയ ക്രമത്തിൽ പന്ത്രണ്ട് ലോകങ്ങളിലും പുനരാവർത്തിക്കപ്പെടുന്നു .
അഗ്നിർജ്യോതിരഹഃ ശുക്ലഃഷണ്മാസാ ഉത്തരായണം
തത്ര പ്രയാതാ ഗഛന്തി ബ്രഹ്മ ബ്രഹ്മവിദോ ജനാഃ
ഏതദ് യോ ന വിജാനാതി മാർഗ്ഗദ്വിതമാത്മവാൻ
ദന്തശൂകഃ പതംഗോ വാ ഭവേത് കീടോഽഥവാ കൃമിഃ

യാജ്ഞ്യവൽക്യ സംഹിത -3 / 12
ദ്വിമാർഗ്ഗജ്ഞാനികൾ അല്ലാത്ത വ്യക്തികളുടെ ആത്മാവ് മൃത്യുപരാന്തം , കൃമി -കീട- പതംഗ യോനികളിൽ ചുറ്റിത്തിരിഞ്ഞു കൊണ്ടേയിരിക്കും എന്നാണ് പറയപ്പെടുന്നത്‌ .


 ഇനി പിതൃയാനമാർഗ്ഗത്തെക്കുറിച്ച് പറയാം . ഇതിനെക്കുറിച്ച് ബ്രുഹദാരണ്യകോപനിഷത്തിൽ പറഞ്ഞിരിക്കുന്നത് ഇപ്രകാരമാണ് :- " യജ്ഞ -ദാന -തപ - കർമ്മങ്ങളെക്കൊണ്ട്  ലോകങ്ങളെ ജയിക്കുന്ന  പുമാൻ , അല്ലെങ്കിൽ രജോഗുണിയായ ഗൃഹസ്ഥന്റെ മൃതശരീരം അഗ്നിയിൽ വയ്ക്കുമ്പോൾ , അഗ്നിദേവതയിൽ നിന്ന്- അദ്ദേഹം ധൂമദേവതാ സമക്ഷം  ( പുക ദേവത) എത്തപ്പെടുന്നു .പിന്നെ പരേതന്റെ ആത്മാവ് രാത്രി ദേവതയിൽ എത്തിച്ചേരുന്നു ,പിന്നെ രാത്രി ദേവതയിൽ നിന്ന്, കൃഷ്ണപക്ഷ (അമാവാസി - 16 അടിയന്തിരം അപ്പോൾ നടത്തപ്പെടുന്നു ), അമാവാസിയിൽ നിന്ന് ദക്ഷിണായന ദേവതയിലും ( സൂര്യൻ ദക്ഷിണ ദിക്ക് ചേർന്ന് സഞ്ചരിക്കുന്ന ആറ് മാസങ്ങൾ ), അതിനുശേഷം അദ്ദേഹം   ദക്ഷിണായന ദേവതയിൽനിന്ന് പിതൃ ലോകത്ത് എത്തിച്ചേരുന്നു ( അപ്പോഴാണ്‌ അസ്ഥി നിമർജ്ജനവും മറ്റും ), പിന്നീട് അദ്ദേഹം പിതൃ ലോകത്തു നിന്ന് പുറപ്പെട്ട് ചന്ദ്ര ദേവതയിലെത്തിച്ചേരുന്നു.ചന്ദ്ര ദേവതയുടെ ലോകത്ത്  അദ്ദേഹം അന്നമായി പരിണമിക്കുന്നു .അവിടെ ഋഥ്വിക്കുകൾ അതിനെ സോമരസമാക്കി മാറ്റി " ആപ്യായസ്വ അപക്ഷീയസ്വ " എന്നുരുവിട്ടുകൊണ്ട്‌ ,ചമസ്സുകളിൽ നിറച്ചു പാനം ചെയ്യുന്നു . ചന്ദ്രനിൽ ആ ആത്മാക്കളുടെ കർമ്മം ക്ഷയിക്കുമ്പോൾ ,അവർ ആകാശത്തിലേക്ക് പുറന്തള്ളപ്പെടുന്നു.പിന്നീട് ശൂന്യാകാശത്തുനിന്ന്  വായുവിലേക്കും ( അന്തരീക്ഷത്തിലേക്ക് ), അവിടെനിന്ന് വൃഷ്ടി( മഴ ) ദേവതയിലെത്തി ച്ചേരുന്നു . മഴദേവതയിൽ  നിന്ന് ആ ആത്മാവ് , ഭൂമിദേവതയിലെത്തി വീണ്ടും അന്നമായി പരിണമിക്കുന്നു . പിന്നെ പുരുഷരൂപത്തിലുള്ള  അഗ്നിയിൽ ഹവനം ചെയ്യപ്പെടുന്നു .അതിനുശേഷം സ്ത്രീ രൂപത്തിലുള്ള അഗ്നിയിൽ എത്തിച്ചേരുന്നു .അങ്ങനെ അവർ ചുറ്റിത്തിരിഞ്ഞുകൊണ്ടേയിരിക്കും.....!


Beatiful World Inside






Recent Activity
Visit Your Group
Yahoo! Groups
Learn to go green.
Save energy. Save the planet.
Y! Groups blog
for the latest
scoop on Groups.
10 Day Club
Share the benefits
of a high fiber diet.
.

__,_._,___

Friday, February 27, 2015

മദ്യനിരോധനവും അനന്തരഫലങ്ങളും ...


മദ്യ നിരോധനത്തിന് ശേഷം എന്താണ്  വരാൻ പോകുന്നത് ...? അതിർത്തികളിൽ പോലീസിനു ഇതുപോലെ പല പരിസ്ഥിതികളെയും നേരിടേണ്ടി വരും . സംശയമില്ല ....!





Labels:

Tuesday, February 24, 2015

ധർമ്മ വിഹീനമായ ഒരു ദെവസം ചുമ്മാ പാഴായി ..


സ്നാനം ദാനം ജപോ ഹോമഃ സ്വാദ്ധ്യായ ദേവതാർച്ചനം
യസ്മിൻ ദിനേ ന  സേവ്യന്തേ സ വൃഥാ ദിവസോ നൃണാം
യത് പ്രാതഃ സംസ്കൃതം സായം നൂനമന്നം വിനശ്യതി
നദീയരസ സമ്പുഷ്ടേ  കായേ കാ നാമ നിത്യതാ.

ഗരുഢ പുരാണം -ഉത്തര -13(13-14 )
സ്നാന ,ദാന ,ജപ ,ഹോമ ,സ്വാദ്ധ്യായം  എന്ന് വെച്ചാൽ ( വേദ-പുരാണ പാഠം ,സ്തോത്ര മന്ത്ര ജപം ), ദേവ പൂജനം എന്ന് വച്ചാൽ ,ബലിവൈശ്വാനരം -ബലി വിശ്വദേവം -പഞ്ചഭൂതയജ്ഞം എന്നൊക്കെ പറയും  . ഇവ അനുഷ്‌ഠിക്കാത്ത മനുഷ്യന്റെ, ആ ദിനം വ്യർത്ഥമെന്നറിയുക . രാവിലെ ഒണ്ടാക്കിയ കഞ്ഞീം കറീം വൈകിട്ടത്തേക്ക് വളിക്കാൻ തുടങ്ങുന്നുവെങ്കിൽ , അതേ അന്നത്തിന്റെ രസത്താൽ സമ്പുഷ്ടമായ നമ്മടെ ഈ ശരീരത്തിന് എങ്ങനെ നിത്യത കൈവരിക്കാൻ കഴിയും ....?






(Very Informative) First In India





 
First In India 
 
 
 
First Indian to receive Jyan Peeth award
      
 
Dr. S. Radhakrishnan
 
 
******************************
 

 
******************************